play-sharp-fill
ഡേറ്റിംഗ് ആപ്പ് വഴി പരിചയം, ട്രേഡിങ് ലാഭം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു, യുവാവിൽ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കായി അന്വേഷണം

ഡേറ്റിംഗ് ആപ്പ് വഴി പരിചയം, ട്രേഡിങ് ലാഭം ആണെന്ന് തെറ്റിദ്ധരിപ്പിച്ചു, യുവാവിൽ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്ത യുവതിക്കായി അന്വേഷണം

 

കോഴിക്കോട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതി, യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. കോഴിക്കോട് ചെലവൂർ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.

 

കഴിഞ്ഞ മെയ് മാസത്തിലാണ് ഡേറ്റിംഗ് ആപ്പിലൂടെ, യുവതിയുമായി പരാതിക്കാരനായ യുവാവ് പരിചയത്തിലാകുന്നത്. പിന്നാലെ ട്രേഡിങ് വഴിയുള്ള സാമ്പത്തിക ലാഭത്തെക്കുറിച്ച് പ്രതി യുവാവിനെ വിശ്വസിപ്പിച്ചു.

 

തുടർന്നാണ് പരാതിക്കാരന്റെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ നിന്നായി പ്രതി പണം തട്ടിയത്. 73 ലക്ഷം രൂപ നഷ്ടമായതായാണ് യുവാവിന്റെ പരാതി. കേസെടുത്ത സിറ്റി സൈബർ ക്രൈം പോലീസ്, അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group