“ഒരുപാട് മോഹിച്ചു വാങ്ങിയതാണ്…. സൈക്കിള്‍ പെട്ടെന്ന് തിരിച്ചു തരണേ ചേട്ടന്മാരെ….”; മെട്രോ സ്‌റ്റേഷനില്‍ മോഷണം പോയ സൈക്കിള്‍ തേടിയുള്ള വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറലാകുന്നു

“ഒരുപാട് മോഹിച്ചു വാങ്ങിയതാണ്…. സൈക്കിള്‍ പെട്ടെന്ന് തിരിച്ചു തരണേ ചേട്ടന്മാരെ….”; മെട്രോ സ്‌റ്റേഷനില്‍ മോഷണം പോയ സൈക്കിള്‍ തേടിയുള്ള വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറലാകുന്നു

സ്വന്തം ലേഖിക

കൊച്ചി: ഒരുപാട് ആഗ്രഹിച്ച്‌ വാങ്ങിയ തന്റെ മോഷണം പോയ പ്രിയപ്പെട്ട സൈക്കിള്‍ തേടിയുള്ള വിദ്യാര്‍ത്ഥിയുടെ കുറിപ്പ് വൈറലാകുന്നു.

കൊച്ചി സ്റ്റേഡിയം മെട്രോ സ്‌റ്റേഷന് പുറകെ സൂക്ഷിച്ച സൈക്കിളാണ് മോഷണം പോയത്. തേവര എസ്‌എച്ച്‌ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പവേല്‍ സ്മിത് ആണ് തന്റെ സൈക്കിള്‍ തേടി അലഞ്ഞ് ഒടുവില്‍ പരസ്യം പതിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ് മാസം 22 ന് വൈകീട്ടാണ് 25,000 രൂപ വിലവരുന്ന ഗിയര്‍ സെെക്കിള്‍ മോഷണം പോയത്. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ സൈക്കിള്‍ കണ്ടെത്താനായിട്ടില്ല.

എല്ലാ വഴിയും അടഞ്ഞെന്ന് തോന്നിയപ്പോഴാണ് സൈക്കിള്‍ മോഷണം പോയ സ്ഥലത്തു തന്നെ കള്ളനോട് സൈക്കിള്‍ തിരിച്ചു തരണം എന്ന് അപേക്ഷിച്ചു കൊണ്ട് ഒരു നോട്ടീസ് പതിപ്പിച്ചത്.

ഞാന്‍ പവേല്‍ സമിത് തേവര എസ് എച്ച്‌ സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ ഇവിടെ സൈക്കിള്‍ വച്ചിട്ടാണ് സ്‌കൂളില്‍ പോകുന്നത്. ഇന്നലെ തിരിച്ചു വന്നപ്പോഴേക്കും സൈക്കിള്‍ നഷ്ടപ്പെട്ടു. ഒരുപാട് മോഹിച്ചു വാങ്ങിയതാണ്. എടുത്ത ചേട്ടന്മാര്‍ തിരിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു- പവേല്‍ സമിത് 9037060798″. എന്നാണ് നോട്ടീസ്.

രാവിലെ നടക്കാനിറങ്ങിയ സ്ട്രീം വെര്‍ട്ടിക്കലിന്റെ സിഇഒ രാജഗോപാല്‍ കൃഷ്ണന്‍ ഫേസ്ബുക്കില്‍ ഈ നോട്ടീസിന്റെ ചിത്രം ഇട്ടതോടെയാണ് സെെക്കിള്‍ തേടിയുള്ള വിദ്യാര്‍ത്ഥിയുടെ അന്വേഷണം വൈറലായത്.