play-sharp-fill
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നത് മറന്നാല്‍ എന്ത് ചെയ്യും..? ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ മറന്നെങ്കില്‍ പരിഭ്രാന്തരാവേണ്ട; അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസം അനുവദിക്കണമെന്ന് ആര്‍ബിഐ

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നത് മറന്നാല്‍ എന്ത് ചെയ്യും..? ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ മറന്നെങ്കില്‍ പരിഭ്രാന്തരാവേണ്ട; അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസം അനുവദിക്കണമെന്ന് ആര്‍ബിഐ

സ്വന്തം ലേഖിക

ന്യൂഡൽഹി: ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്കുള്ള അവസാന തീയതികള്‍ ഓര്‍ത്തുവെക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്.

കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് നടത്താന്‍ മറന്നെങ്കില്‍ പരിഭ്രാന്തരാവേണ്ട ആവശ്യം ഇല്ല. കാരണം, അവസാന തിയതിക്ക് ശേഷം മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാന്‍ പാടുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാധാരണയായി ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരും ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് നല്‍കേണ്ട അവസാന തിയതിക്കുള്ളില്‍ പണം അടച്ചില്ലെങ്കില്‍ പിഴ ഈടാക്കും. വൈകി നല്‍കുന്ന പേയ്‌മെന്റുകള്‍ക്ക് ചാര്‍ജുകളും ഈടാക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കാന്‍ നിങ്ങള്‍ മറന്നെങ്കില്‍, സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് പേയ്മെന്റ് ചെയ്യാം. പിഴ നല്‍കാതെ തന്നെ പേയ്‌മെന്റുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ നല്‍കാനുള്ള അവസരമാണ് ആര്‍ബിഐ നല്‍കുന്നത്.

മൂന്ന് ദിവസത്തിന് ശേഷവും ക്രെഡിറ്റ് കാര്‍ഡ് ഉടമ അവരുടെ കുടിശ്ശിക അടച്ചില്ലെങ്കില്‍, പിഴ നല്‍കേണ്ടതായി വരും. വൈകി നല്‍കുന്ന പേയ്‌മെന്റ് പിഴയുടെ തുക നിര്‍ണ്ണയിക്കുന്നത് ബാങ്കുകളോ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളോ ആണ്.

ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും സാധാരണയായി നല്‍കാനുള്ള തുകയെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ലേറ്റ് പേയ്‌മെന്റ് ഫീസ് ചുമത്തുന്നു. ബില്ലിന്റെ വലുപ്പത്തിന് ആനുപാതികമായി ലേറ്റ് ഫീസ് വര്‍ദ്ധിക്കും. ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്‌മെന്റില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, വൈകി നല്‍കുന്ന പേയ്‌മെന്റുകളുടെ തുകയും പണമടയ്ക്കാത്ത ദിവസങ്ങളുടെ എണ്ണവും കണക്കാക്കി പിഴ ചുമത്തും.