Spread the love

ആലപ്പുഴ: ലഹരി കടത്ത് കേസിലെ ആരോപണ വിധേയനെ തിരിച്ചെടുത്ത് സിപിഎം. സിപിഎം പുറത്താക്കിയ എ ഷാനവാസിന് വീണ്ടും പാർട്ടി അംഗത്വം നൽകി. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൻ്റേതാണ് തീരുമാനം.

video
play-sharp-fill

പാർട്ടിയിൽ തിരിച്ചെടുക്കാൻ നേരത്തെ അപേക്ഷ നൽകിയെങ്കിലും തെരഞ്ഞെടുപ്പ് കാലമായതിനാൽ പരിഗണിച്ചിരുന്നില്ല. തിരിച്ചെടുക്കുന്നതിന് മുൻപ് തന്നെ ആലപ്പുഴ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ ഷാനവാസ് മത്സരിച്ച് ജയിച്ചിരുന്നു.

2023 ജനുവരിയിലാണ് ഷാനവാസിന്‍റെ ഉടമസ്ഥതയിലുള്ള ലോറിയിൽ നിരോധിത പുകയില കടത്തിയത്. ലോറി വാടകയ്ക്ക് എടുത്തവരാണ് കരുനാഗപള്ളിയിൽ വെച്ച് പടിയിലായതെന്നായിരുന്നു ഷാനവാസ് നൽകിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ആലപ്പുഴ ഏരിയ കമ്മിറ്റി അംഗവും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ പാർട്ടി പുറത്താക്കി. പാർട്ടിയെ അറിയിക്കാതെ ലോറി വാങ്ങിയതും വാടകയ്ക്ക് നൽകിയ ലോറിയിൽ പുകയില കടത്ത് നടന്നതുമായിരുന്നു നടപടിക്ക് കാരണമായത്.