Spread the love

കോഴിക്കോട്: പേരാമ്പ്രയില്‍ സിപിഎം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വോട്ടറെ മർദ്ദിച്ചെന്ന് പരാതി.

video
play-sharp-fill

കാരയാട് സ്വദേശി ബെൻഷിറക്കാണ് മർദ്ദനമേറ്റത്. അരിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസി ബാലകൃഷ്ണനും കൂടെയുണ്ടായിരുന്നവരും മർദ്ദിച്ചെന്നാണ് പരാതി. യുഡിഎഫ് അനുഭാവിയാണ് ബെൻഷിറ. സിപിഎം ഏരിയാ കമ്മിറ്റി അംഗമാണ് എസി ബാലകൃഷ്ണൻ.

പ്രായമുള്ള അയൽവാസിയുടെ കൂടെ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു ബെൻഷിറ. അയല്‍വാസിയായ വൃദ്ധയെ എന്തിന് കൂട്ടിക്കൊണ്ടു വന്നു എന്ന് ചോദിച്ചായിരുന്നു മർദ്ദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തങ്ങളുടെ വോട്ടറാണ് വൃദ്ധയെന്നും എന്തിന് നിങ്ങള്‍ കൊണ്ടുവന്നു എന്ന് ചോദിച്ചായിരുന്നു മർദ്ദനം. കാരയാട് എല്‍പി സ്കൂള്‍ 194 ബൂത്തിലാണ് സംഭവം.