Spread the love

കണ്ണൂർ: കേരളത്തില്‍ എല്‍ഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങള്‍ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

video
play-sharp-fill

വികസനത്തുടർച്ച ആഗ്രഹിക്കുന്ന ജനങ്ങള്‍ സർക്കാരിനെ വീണ്ടും അധികാരത്തിലേറ്റാനുള്ള വലിയ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രോഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വയനാട് പുനരധിവാസത്തിനായി സർക്കാർ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കാൻ യുഡിഎഫ് എംപിമാർ തയ്യാറായില്ലെന്ന് ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വലിയ തട്ടിപ്പാണ് നടത്തിയത്. യുഡിഎഫ് ആപ്പ് വഴി സ്വരൂപിച്ച പണത്തിന്റെ കണക്കില്‍ കോണ്‍ഗ്രസിന് പോലും വിശ്വാസമില്ലാത്ത സാഹചര്യമാണുള്ളത്.

 

ഫണ്ട് പിരിച്ചിട്ടും വീട് വെക്കാൻ പണമില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നല്‍കുമെന്ന് ഒരു ഘട്ടത്തില്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പണം പിരിച്ച്‌ വയനാട് ജനതയെ പറ്റിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു.