Spread the love

പാലക്കാട്: ചക്കയിടാൻ കയറിയ ഗൃഹനാഥൻ പ്ലാവില്‍ നിന്ന് വീണു മരിച്ചു. ശ്രീകൃഷ്ണപുരം കോട്ടപ്പുറം കൂടംതൊടി സുരേഷ് കുമാറാണ് (57) മരിച്ചത്. രാവിലെ 9 മണിക്കാണ് സംഭവം. വീട്ടില്‍ കഞ്ഞിക്കൊപ്പം കറി വയ്ക്കാൻ വേണ്ടി ചക്കയിടാൻ കയറിയതാണ്. പെട്ടെന്ന് ബാലൻസ് തെറ്റുകയും താഴേക്ക് വീഴുകയുമാണ് ഉണ്ടായത്.

video
play-sharp-fill

പ്ലാവില്‍ ചുവട്ടിലെ കല്ലില്‍ തല തട്ടുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.