
നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ച നടത്തുന്നതിനായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സ.വി.എന്‍.വാസവന്, സ.സി.എന്‍.മോഹനന് എന്നിവരുടെ സാനിദ്ധ്യത്തില്‍ ചേര്‍ന്ന സിപിഐഎം ജില്ലാ കമ്മറ്റിയില്‍ നടന്ന ചര്‍ച്ചകളെ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ജില്ലയിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ബൂത്ത് തലം വരെ സംസ്ഥാന ഏരിയ നേതൃത്വം പങ്കെടുത്ത് വിശദമായ പരിശോധന നടത്തുന്നതിനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിലെ സിപിഐഎം സ്ഥാനാര്‍ത്ഥികളെ ജില്ലാ കമ്മറ്റി ഏകകണ്ഠമായാണ് തീരുമാനിച്ചത്.
അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന ജില്ലാ സെക്രട്ടറി റിപ്പോര്‍ട്ട് അതവരിപ്പിച്ചതായാണ് വാര്‍ത്ത. ഇതില്‍ നിന്ന് ബോധപൂര്‍വ്വമായി സൃഷ്ടിച്ച വ്യാജ വാര്‍ത്തകളാണിതെന്ന് വ്യക്തമാകും. പാര്‍ട്ടിക്കുണ്ടായ പരാജയം അംഗീകരിച്ച് വിമര്‍ശന-സ്വയംവിമര്‍ശനപരമായി ചര്‍ച്ചകള്‍ സംഘടിപ്പിച്ച് പോരായ്മകള്‍ തിരുത്തി മുന്നോട്ടു പോകുകയെന്നതാണ് സിപിഐഎംന്റെ സംഘടന രീതി. പരാജയത്തിന്റെ കാരണം സംസ്ഥാനത്തെ ഒന്നോ രണ്ടോ നേതാക്കളുടെ കുറ്റമാണെന്ന് വിമര്‍ശിക്കുന്ന ശൈലി പാര്‍ട്ടിക്കില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളുടേയും ആകെയുള്ള പരാജയമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. ഇതിന് മുമ്പും ഇതിലും വലിയ വീഴ്ച്ചകളെ അതിജീവിച്ച് വളര്‍ന്ന് വന്ന പാര്‍ട്ടിയാണ് സിപിഐഎം. ജില്ലാ കമ്മറ്റിയില്‍ ചര്‍ച്ച നടന്നു എന്ന് പറയപ്പെടുന്ന വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതവും, അവാസ്തവവുമാണ്. പാര്‍ട്ടി പ്രവര്‍ത്തകരിലും പാര്‍ട്ടി ബന്ധുക്കളിലും തെറ്റിദ്ധാരണ പരത്തുന്നതിന് ലക്ഷ്യം വെച്ചുള്ള ഇത്തരം വാര്‍ത്തകളെ തള്ളിക്കളയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.







