കുലംകുത്തികളായ കൊടിയേരിക്കുട്ടികൾ  ഭരണവും കമ്മ്യൂണിസത്തെയും തൂക്കി വിൽക്കുന്നു; കൊടിയേരി മക്കൾ മൂലം ചീഞ്ഞ് നാറി പാർട്ടിയും സർക്കാരും ; വിവാദങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന പാർട്ടിയ്ക്കു പാരയായി കൊടിയേരി ബ്രദേഴ്സ്; ഡിഎൻഎ മുതൽ മയക്കുമരുന്നു വരെ നീളുന്ന കഥ

കുലംകുത്തികളായ കൊടിയേരിക്കുട്ടികൾ ഭരണവും കമ്മ്യൂണിസത്തെയും തൂക്കി വിൽക്കുന്നു; കൊടിയേരി മക്കൾ മൂലം ചീഞ്ഞ് നാറി പാർട്ടിയും സർക്കാരും ; വിവാദങ്ങളിൽ വിറങ്ങലിച്ചു നിൽക്കുന്ന പാർട്ടിയ്ക്കു പാരയായി കൊടിയേരി ബ്രദേഴ്സ്; ഡിഎൻഎ മുതൽ മയക്കുമരുന്നു വരെ നീളുന്ന കഥ

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: നാലര വർഷം, വലിയ വിവാദങ്ങൾ തലയ്ക്കു നേരെ വന്നിട്ടു പോലും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ രണ്ടാമൂഴം തികയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ, സ്വർണ്ണക്കടത്തിന് പിന്നാലെ അപ്രതീക്ഷിതമായുണ്ടായ വിവാദ തിരമാലകളിൽ സർക്കാർ ആടിയുലയുകയാണ്. ഇതിൽ അക്ഷരാർത്ഥത്തിൽ സർക്കാരിനെ പിടിച്ചു കുലുക്കിയ വിവാദമാണ് കൊടിയേരിയും മക്കളും കുടുങ്ങിയ ബീഹാറീ ഭാര്യ മുതൽ മയക്കുമരുന്നുവരെയുള്ള വിവാദങ്ങൾ.

കോടികൾ കട്ടതും
യാത്രാ വിലക്കും
സംസ്ഥാന സർക്കാർ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ടു പോകുന്നതിനിടെയായിരുന്നു ബിനീഷ് കൊടിയേരിയുടെ വിവാദമായ വിദേശത്തെ ബിസിനസ് പ്രശ്‌നമുണ്ടായത്. വിദേശത്തു ബിസിനസ് നടത്തിയ വകയിൽ വൻ തുക തട്ടിച്ചെന്നായിരുന്നു കൊടിയേരിയുടെ ഇളയ മകൻ ബിനീഷിനെതിരായി ഉയർന്ന ആരോപണം. ഒടുവിൽ വിവാദങ്ങളിൽ നിന്നും കോടികൾ നൽകിയാണ് കൊടിയേരിയും മക്കളും തലയൂരിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീഹാറി ഭാര്യയും
ഡി.എൻ.എ മകനും
ബീഹാറിലെ ഡാൻസ് ബാറിലെ നർത്തകിയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസാണ് കൊടിയേരി ബാലകൃഷ്ണന്റെ മൂത്ത മകൻ ബിനോയ് കൊടിയേരിയെ കുടുക്കിയത്. മുംബൈയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, കോടതിയിൽ നിന്നും ഡി.എൻ.എ പരിശോധനയ്ക്കു അനുമതി ലഭിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കൊടിയേരി കുടുംബത്തിന് എതിരായി.

സ്വർണ്ണക്കടത്തും
മയക്കുമരുന്നും
സ്വർണ്ണക്കടത്ത് കേസിൽ ബിനീഷ് കൊടിയേരിയെ കുടുക്കുന്ന കണ്ണിയെന്നത് സ്വപ്‌ന സുരേഷുമായുള്ള ബന്ധമായിരുന്നു. കേസിന്റെ ആദ്യഘട്ടം മുതൽ സ്വപ്‌നാ സുരേഷിനൊപ്പം ബിനീഷ് കൊടിയേരിയുടെ പേരും പറഞ്ഞു കേട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബംഗളൂരുവിലെ ലഹരിമരുന്നു കേസിൽ ബിനീഷിന്റെ പേരു പുറത്തു വന്നത്. ഈ പേരു വന്നതിനു പിന്നാലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ചോദ്യം ചെയ്യുക കൂടി ചെയ്തു. ഇനിയും ക്ലീൻ ചിറ്റ് നൽകാത്തതിനാൽ ബിനീഷിനെ തേടി ഇനിയും ചോദ്യം ചെയ്യൽ വരുമെന്നും ഉറപ്പായി.

കൊടിയേരി
തെറിക്കും
അടുത്ത പാർട്ടി സമ്മേളനത്തിൽ കൊടിയേരിയുടെ തല ഉരുളുന്നതിനു ആവശ്യമുള്ളതെല്ലാം കഴിഞ്ഞ സമ്മേളന കാലയളവിൽ സിപിഎമ്മിനു ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. മക്കൾ വിവാദം മുതൽ കൂപ്പർ വിവാദം വരെ എല്ലാം പാർട്ടിയിൽ അടുത്ത സമ്മേളനത്തിൽ ചർച്ച ചെയ്യാനുള്ള വിഷയമാണ്. ഒരുക്കിയിരിക്കുന്നത്. മറ്റൊരു പാർട്ടി സെക്രട്ടറിയ്ക്കും കിട്ടാത്ത ആനൂകൂല്യങ്ങളെല്ലാം സി.പി.എം ഇതുവരെ കൊടിയേരിയ്ക്കു നൽകിക്കഴിഞ്ഞു. ഇനി ഒരു സമ്മേളന കാലത്ത് കൂടി കൊടിയേരി പാർട്ടിയിൽ ഉണ്ടാകുമോ എന്ന് കണ്ടറിയണം..!