
സ്വന്തം ലേഖിക
ന്യൂഡൽഹി: കോവിഡ് വാക്സിനുകളായ കൊവോവാക്സിനും കോര്‍ബെവാക്സിനും അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ ഡിസിജിഐ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
ഇവയ്ക്ക് അനുമതി ഉടന്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതാണ് കൊവോവാക്സിന്‍. ബയോളജിക്കല്‍ ഇ ആണ് കോര്‍ബെവാക്സിന്‍ നിര്‍മ്മാതാക്കള്‍.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നായ മോള്‍നുപിറവിയയ്ക്കും നിയന്ത്രിത ഉപയോഗത്തിനുള്ള അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മരുന്നുകള്‍ക്ക് വേണ്ടിയുള്ള കോവിഡ് വിദഗ്ധ സമിതി ആണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. മൂന്ന് ശുപാര്‍ശകളും ഡിസിജിഐയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്.
കൗമാരക്കാരിലെ വാക്സിനേഷനും ബൂസ്റ്റർ ഡോസ് വിതരണവും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ചീഫ് സെക്രട്ടറിമാരും മെഡിക്കല്‍ ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കും.







