സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും..! ഓഗസ്റ്റിൽ കാത്തിരിക്കുന്നത് വലിയ ദുരന്തം; ഇനി വേണ്ടത് അതീവ ജാഗ്രത

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും..! ഓഗസ്റ്റിൽ കാത്തിരിക്കുന്നത് വലിയ ദുരന്തം; ഇനി വേണ്ടത് അതീവ ജാഗ്രത

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: കൊവിഡിൽ വിറച്ചു നിൽക്കാതെ പ്രതിരോധിച്ചു നിൽക്കുന്ന കേരളത്തിലേയ്ക്കു വരുന്നത് ഞെട്ടിക്കുന്ന വാർത്തകൾ. ഓഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷം കടക്കുമെന്ന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തു വന്നതോടെ സംസ്ഥാനത്തെ ജനങ്ങൾ കടുത്ത ഭീതിയിലാണ്.

ഒരാളിൽനിന്ന് എത്രപേർക്ക് രോഗം പകരുന്നുവെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുദിവസം രോഗികളുടെ എണ്ണം അയ്യായിരമോ അതിൽക്കൂടുതലോ ആയി ഉയർന്നാൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അതേസമയം ഇതേ കണക്കിൽ രോഗം ബാധിക്കണമെന്നില്ല.

നിലവിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽപോലും ഓഗസ്റ്റ് അവസാനത്തോടെ ആക്ടീവ് കേസുകളുടെ എണ്ണം കൂടും. അതിൽ കുറയാം, കൂടാം. ശ്രദ്ധ പാളിയാൽ സംഖ്യ കൂടുതൽ വലുതാകും.

അതുകൊണ്ട് നിയന്ത്രണങ്ങളെല്ലാം പാലിക്കാനും തീരുമാനങ്ങൾക്ക് ആത്മാർഥമായ പിന്തുണ നൽകാനും ജനങ്ങൾ സന്നദ്ധരാകണമെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. നിരീക്ഷണകേന്ദ്രങ്ങൾ ഒരുക്കുക, ക്രമീകരണങ്ങൾക്കായി സർക്കാർ ജീവനക്കാരെ വിന്യസിക്കുക, പ്രതിരോധപ്രവർത്തനങ്ങൾക്ക് ആരോഗ്യപ്രവർത്തകരെ വിന്യസിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ദുരന്തനിവാരണ അതോറിറ്റി സമർപ്പിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുകയും സർക്കാരിന്റെ ജാഗ്രതയ്‌ക്കൊപ്പം സാധാരണക്കാരായ ജനങ്ങൾ നിൽക്കുകയും വേണമെന്നാണ് ലഭിക്കുന്ന സൂചന. സ്വയം ജാഗ്രത പുലർത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ ദുരന്തം ആകും.