play-sharp-fill
രാജ്യത്ത് പിടിവിട്ട് കോവിഡ് :കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് മൂന്നുലക്ഷത്തിലേറെ പേർക്ക് ;ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവ് ഇന്ത്യയിൽ ;ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ പിടഞ്ഞുമരിക്കുന്നു

രാജ്യത്ത് പിടിവിട്ട് കോവിഡ് :കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രോഗം ബാധിച്ചത് മൂന്നുലക്ഷത്തിലേറെ പേർക്ക് ;ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവ് ഇന്ത്യയിൽ ;ഓക്‌സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ പിടഞ്ഞുമരിക്കുന്നു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. പ്രതിദിന കോവിഡ് കണക്കിൽ മറ്റേതു രാജ്യത്തെയും കടത്തിവെട്ടി ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണ് ഇന്ത്യയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്തെ 3,15,660 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2102 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്ത് കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്കുയരാൻ മൂന്നുമാസം എടുത്തുയ ഈ സ്ഥാനത്താണ് കോവിഡ് കേസുകൾ ഇന്ത്യയിൽ 17 ദിവസം കൊണ്ടാണ് ഒരു ലക്ഷത്തിൽ നിന്നും മൂന്നേകാൽ ലക്ഷത്തിലേക്ക് ഉയർന്നത്.

ഏപ്രിൽ ആരംഭിച്ചപ്പോൾ അരലക്ഷത്തിന് മുകളിലായിരുന്ന കോവിഡ് കേസുകൾ കുതിച്ചുയർന്നാണ് ഇപ്പോൾ മൂന്ന് ലക്ഷത്തെത്തൊടുന്നത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,59,24,914 ആയി. 1,84,662 പേരാണ് ഇതുവരെ കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്.

മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67,468 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തർ പ്രദേശിൽ ഇന്നലെ മാത്രം 33,214 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ 24,638 പേരും കേരളത്തിൽ 22,414 പേരും കഴിഞ്ഞ ദിവസം രോഗബാധിതരായി.

100 പേരിൽ 19 പേരും രോഗബാധിതരാണ് എന്ന നിരക്കിലാണ് രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം വാക്‌സിൻ, ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുന്നതും പ്രതിസന്ധിയാകുന്നുണ്ട്.

ഓക്‌സിജൻ ലഭിക്കാതെ നിരവധി പേരാണ് ദിനംപ്രതി പിടഞ്ഞുമരിക്കുന്നത്. ഇതോടെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന സ്ഥിതിയിലേക്ക് വരെ കാര്യങ്ങൾ എത്തി.