video
play-sharp-fill
സ്ഥിതി അതീവ ഗുരുതരം…! ലോകത്ത് കൊറോണ കവർന്നത് ഒരു ലക്ഷത്തിലധികം ജീവനുകൾ ; രോഗബാധിതർ 1,694,954 പേർ

സ്ഥിതി അതീവ ഗുരുതരം…! ലോകത്ത് കൊറോണ കവർന്നത് ഒരു ലക്ഷത്തിലധികം ജീവനുകൾ ; രോഗബാധിതർ 1,694,954 പേർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോകത്തെ ഭീതിയിലഴ്ത്തി കൊറോണ വൈറസ് ബാധ മുന്നേറുമ്പോൾ രോഗത്തെ മറിക്കടക്കാനാവാതെ ലോകരാജ്യങ്ങൾ കുഴങ്ങുകയാണ്. ഇതുവരെ ലോകത്താകമാനം കൊറോണ കവർന്നത് ഒരു ലക്ഷത്തിലധികം ജീവനുകളാണ്.

ലോകത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണസംഖ്യ 102,607 ആയി ഉയർന്നു. ലോകരാജാ്യങ്ങളിൽ 1,694,954 പേർക്കാണ് ആകെ രോഗം ബാധിച്ചിരിക്കുന്നത്. യൂറോപ്പിലാണ് ആകെ മരിച്ചവരുടെ എണ്ണത്തിൽ വർധനവ്. 70,000ത്തോളം മരണമാണ് യൂറോപ്പിൽ മാത്രം സംഭവിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 ദിവസത്തിനിടെയാണ് 95,000 മരണവും സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6974 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഒരോ മിനിറ്റിലും അഞ്ച് പേർ എന്ന തോതിലാണ് ലോകത്തിൽ മരണ നിരക്ക് ഉയരുന്നത്.

മരണസംഖ്യ ഒരുലക്ഷം കടന്നതോടെ ജനങ്ങൾ ഒന്നുകൂടി ആശങ്കയിലായിരിക്കുകയാണ്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ്. 18,849 പേരാണ് മരിച്ചത്. 147,577 പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. അതേസമയം ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 496,535 പേർക്ക്.

അമേരിക്കയിൽ 24 മണിക്കൂറിനിടെ മരണം 2000ത്തിലേറെ മരണം സംഭവിച്ചു. ആകെ മരണം 18,686. സ്‌പെയിൻ 16,081, ഫ്രാൻസ് 13,197, യുകെ 8,958 എന്നിങ്ങനെയാണ് ഏറ്റവും ഉയർന്ന മരണനിരക്കുള്ള മറ്റു രാജ്യങ്ങൾ. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേർ വൈറസ് ബാധ മൂലം മരിച്ചു.

പുതുതായി രാജ്യത്ത് 896 കൊറോണ കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 7,062 ആയി. ആരോഗ്യ പ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടും രോഗത്തെ മറികടക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണ് നിലവിസുള്ളത്.

ലോകം രോഗഭീതിയിൽ വലയുമ്പോളും ലോകത്ത് ഇതുവരെ 376,102 പേരാണ് രോഗമുക്തരായത്.