play-sharp-fill
കൊറോണ വൈറസ് ബാധ :ക്വാറന്റൈയിനിൽ കഴിയാതെ കറങ്ങി നടന്ന രോഗബാധിതനെതിരെ പൊലീസ് കേസെടുത്തു ; കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഇയാളുടെ മകനും നിരീക്ഷണത്തിൽ

കൊറോണ വൈറസ് ബാധ :ക്വാറന്റൈയിനിൽ കഴിയാതെ കറങ്ങി നടന്ന രോഗബാധിതനെതിരെ പൊലീസ് കേസെടുത്തു ; കെ.എസ്.ആർ.ടി.സി ഡ്രൈവറായ ഇയാളുടെ മകനും നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

പാലക്കാട് : കൊറോണ വൈറസ് ബാധിതനായിട്ടും ഹോം ക്വാറന്റൈയിൻ നിർദ്ദേശം ലംഘിച്ച മണ്ണാർക്കാട്ടെ കോവിഡ് ബാധിതനെതിരെ പൊലീസ് കേസെടുത്തതായി പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചു. കൂടാതെ കെ.എസ്.ആർ.ടി.സി ഡ്രൈവറായി ഇയാളുടെ മകനടക്കമുള്ളവർക്കെതിരെ കുടുംബാംഗങ്ങളെയും ഹോം ക്വാറന്റൈനിലാക്കിയതായി കളക്ടർ ഡി ബാലമുരളി പറഞ്ഞു. കോവിഡ് ബാധിതന്റെ മകൻ കെഎസ്ആർടിസിയിലെ കണ്ടക്ടറാണ്. ഇയാളുടെ പരിശോധനാ ഫലം വ്യാഴാഴ്ച്ചയോ വെള്ളിയാഴ്ച്ചയോ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


പാലക്കാട് കാരക്കുറിശ്ശി സ്വദേശിയായ കോവിഡ് ബാധിതന്റെ മകൻ മാർച്ച് പതിനേഴിന് കെഎസ്ആർടിസിയിൽ ഡ്യൂട്ടിക്ക് കയറിയിരുന്നു. മണ്ണാർക്കാട്ടു നിന്ന് അട്ടപ്പാടി വഴി കോയമ്പത്തൂർ ബസ്സിലാണ് ഇയാൾ ഡ്യൂട്ടി എടുത്തത്. മാർച്ച് 18 ന് ഇയാൾ പാലക്കാട്-തിരുവനന്തപുരം ബസ്സിലും ഡ്യൂട്ടി ചെയ്തിരുന്നതായി കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ജോലി ചെയ്ത ബസ്സുകളിൽ യാത്ര ചെയ്തിരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു.മണ്ണാർക്കാട് കാരാക്കുറിശ്ശി സ്വദേശിക്ക് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മകനെയും കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയത്.

ഉംറ തീർത്ഥാടനം കഴിഞ്ഞ് മാർച്ച് പതിമൂന്നിനാണ് ഇയാൾ ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച് ഇയാൾ നാട്ടിൽ കയറിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബസിൽ യാത്ര ചെയ്തു, പ്രദേശത്തെ വിവിധ വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, യത്തീം ഖാന, പള്ളികൾ എന്നിവിടങ്ങളിൽ ഇയാൾ പോയിരുന്നു. മലപ്പുറത്തും കൊറോണ ബാധിതൻ പോയതായാണ് സംശയം ഉയർന്നിട്ടുള്ളത്.