play-sharp-fill
ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദീനെ ഡോറീസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു ; ബ്രിട്ടണിൽ രോഗ ബാധിതരുടെ എണ്ണം 61 ആയി

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദീനെ ഡോറീസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു ; ബ്രിട്ടണിൽ രോഗ ബാധിതരുടെ എണ്ണം 61 ആയി

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ബ്രിട്ടൻ ആരോഗ്യമന്ത്രി നദീനെ ഡോറീസിനും കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ 61 പേർക്ക് കൂടി ബ്രിട്ടണിൽ രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 382 ആയും മരണസംഖ്യ ആറായുമാണ് ഉയർന്നിരിക്കുന്നത്. കൊറോണ തീർത്ത ഭയത്തിൽ നിന്നും മാറാത്ത അവസ്ഥയിലാണ് ബ്രിട്ടനുമിപ്പോൾ.

അണ്ടർ സെക്രട്ടറി ഓഫ് ഹെൽത്തായ നദീനെ കഴിഞ്ഞയാഴ്ച പാർലിമെന്റിൽ വച്ച് നൂറ് കണക്കിന് പേരെ കണ്ടതിനാലും നമ്ബർ പത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻ അടക്കമുള്ള പ്രമുഖർക്കൊപ്പം റിസപ്ഷനിൽ പങ്കെടുത്തതിനാലുമാണ് ബോറിസ് അടക്കമുള്ള പ്രമുഖരടക്കമുള്ള നിരവധി പേർക്ക് കൊറോണ പടരുന്നതിനുള്ള സാധ്യത ഇപ്പോൾ ശക്തമായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബോറിസിന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത് കടുത്ത ആശങ്കയുയർത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറസ് ബാധിച്ചതിന് ശേഷം ആരോഗ്യ മന്ത്രി നദീനെ ആരെല്ലാമായിട്ടാണ് അടുത്തിടപഴകിയതെന്നത് കണ്ടു പിടിക്കാനുള്ള കടുത്ത യജ്ഞത്തിലാണ് ഒഫീഷ്യലുകളിപ്പോൾ. അതായത് അവർ അടുത്തിടപഴകിയ എംപിമാർ, ഒഫീഷ്യലുകൾ തുടങ്ങിയവർ അടക്കമുള്ളവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു മുൻ നഴ്‌സ് എന്ന നിലയിൽ കൊറോണയെ പിടിച്ച് കെട്ടുന്നതിനുള്ള യജ്ഞത്തിൽ ഡോറീസ് സജീവമായ പങ്കാണ് ഇത്രയും നാളും വഹിച്ചിരുന്നത്.

കഴിഞ്ഞ ആഴ്ച ഡോറീസ് എംപിമാർ അടക്കമുള്ള നൂറ് കണക്കിന് പേരെയാണ് കണ്ടിരുന്നത്. ഇതിന് പുറമെ വെസ്റ്റ്മിൻസ്റ്ററിന് പുറത്തുള്ള ഒരു കോൺഫറൻസിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് ബോറിസ് ആതിഥേയത്വം വഹിച്ചിരുന്ന ഒരു ഡൗണിങ് സ്ട്രീറ്റ് ഇവന്റിലും ബോറിസ് പങ്കെടുത്തിരുന്നു. തുടർന്ന് അതിന്റെ പിറ്റേ ദിവസം അതായത് വെള്ളിയാഴ്ചയാണ് ഡോറീസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പരിശോധനയിൽ കൊറോണയാണെന്ന് തെളിഞ്ഞിരിക്കുന്നത്.

അതിനിടെ ലിവർപൂളിലെ എയിൻട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഒരു മുതിർന്ന കാൻസർ സർജന് കൊറോണ പിടിപെട്ടെന്നും അയാളിലൂടെ നിരവധി രോഗികളിലേക്ക് രോഗം പടർന്നിരിക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

അതേസമയം ലോകത്ത് നിരവധി പേർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരുന്നത്.