Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. പ്രവർത്തകരുടെ പ്രതിഷേധങ്ങളുമായി ജന്തർമന്തർ പ്രക്ഷുബ്ധമായിരിക്കുയാണ്.

പലയിടത്തും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് തടഞ്ഞു. എഐസിസി ആസ്ഥാനത്തേക്കും ജന്തർമന്തറിലേക്കുമുള്ള വഴി ദില്ലി പൊലീസ് അടച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പതിനൊന്ന് മണിക്ക് ഇഡി ഓഫീസിലെത്താനാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. സോണിയ ഗാന്ധിയുടെ അനാരോഗ്യത്തെ തുടർന്ന് രാഹുൽഗാന്ധിയുടെ അഭ്യർത്ഥനയെ തുടർന്നാണ് വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ചോദ്യം ചെയ്യൽ ഇന്നത്തക്ക് മാറ്റിയത്. മൂന്ന് തവണ ചോദ്യം ചെയ്തെങ്കിലും രാഹുലിൻറെ മറുപടി തൃപ്തികരമല്ലെന്നാണ് ഇ ഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.