കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു; വയറിലും കഴുത്തിലും നെഞ്ചിലുമായി ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആഴത്തിൽ വെട്ടിയത്
സ്വന്തം ലേഖകൻ
ബെംഗളൂരു : കോലാറിൽ കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്‍പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ആറംഗ സംഘം ശ്രീനിവാസിനെ വെട്ടുകയായിരുന്നു.
ശ്രീനിവാസ്‍പുരയിലെ ഹൊഗലെഗെരെ റോഡിൽ റോഡ് നിർമാണ ജോലികൾ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസ് ആക്രമിക്കപ്പെട്ടത്. വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തിൽ വെട്ടേറ്റ ശ്രീനിവാസ് ആശുപത്രിയിലെത്തിക്കും മുമ്പേ മരിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെയും മുൻ സ്പീക്കർ രമേശ് കുമാറിന്റെയും അടുത്ത അനുയായിയെയാണ് ശ്രീനിവാസ്. സംഭവത്തിൽ ശ്രീനിവാസ് പുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Third Eye News Live
0