play-sharp-fill
കോൺഗ്രസ് നേതാക്കളുടെ ഭാരവാഹിത്വം ഇനി പെർഫോമൻസ് വിലയിരുത്തി മാത്രം ; എഐസിസി സമിതി റിപ്പോർട്ട് നൽകും

കോൺഗ്രസ് നേതാക്കളുടെ ഭാരവാഹിത്വം ഇനി പെർഫോമൻസ് വിലയിരുത്തി മാത്രം ; എഐസിസി സമിതി റിപ്പോർട്ട് നൽകും

 

തിരുവനന്തപുരം: കെപിസിസി ഭാരവാഹികളുടെയും പോഷക സംഘടനാ പ്രസിഡന്റുമാരുടെയും കഴിഞ്ഞ 3 വർഷത്തെ പ്രക ടനം വിലയിരുത്തി എഐസിസി പ്രതിനിധികൾ ദേശീയ നേതൃത്വത്തിനു റിപ്പോർട്ട് നൽകും.

എഐസിസി സെക്രട്ടറിമാരായ പി.വി മോഹൻ, പി.വിശ്വനാഥപെരുമാൾ എന്നിവരാണ് കെ പി സിസി ഓഫിസിൽ നേതാക്കളെ വിളിച്ചുവരുത്തി ‘പെർഫോമൻസ് ഓഡിറ്റ്’ നടത്തിയത്. കേരളത്തിന്റെ ചുമതലയുള്ള എംഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷിയുടെ നിർദേശപ്രകാരമായിരുന്നു പ്രകടനം വിലയിരുത്തൽ.


പലരും സ്വന്തം പ്രകടന ത്തെക്കുറിച്ച് എഴുതിത്തയാറ ക്കിയ റിപ്പോർട്ടുകളുമായാണ്
എത്തിയത്.കെപിസിസി ഭാരവാഹികളോടൂം പോഷക സംഘടനാ പ്രസിഡന്റുമാരോടും ഇതുവരെ ചെയ്ത‌ കാര്യങ്ങൾ വിശദീകരിക്കാനാണു ആദ്യം ആവശ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമതലയുള്ള ജില്ലയിൽ നടത്തിയ പ്രവർത്തനം. ചുമതലയുള്ള പോഷക സംഘടനയിൽ
നടത്തിയ ഇടപെടലുകൾ എന്നിവ ഇവർ വിശദീകരിച്ചു.

ലോക്സ‌ഭാ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ച പ്രവർത്തനത്തെക്കുറിച്ചു. പ്രത്യേകമായി ചോദിച്ചറിഞ്ഞു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ആശയങ്ങളും തേടി.

മികച്ച വരെ തുടരാൻ അനുവദിക്കുകയും പ്രകടനം മോശമായവരെ മാറ്റുകയുമാണ് ഉദ്ദേശ്യമെന്നാണു സൂചന. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ഭാരവാഹിത്വത്തിൽ അഴി ച്ചുപണിയുണ്ടായേക്കും