Spread the love

 

കൊല്ലം: ഗർഭകാലത്ത് ആവശ്യമായ പോഷകാഹാരവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചില്ലെന്ന് ആരോപിച്ച് എസ്‌സി/എസ്‌ടി വകുപ്പിനെതിരെ പരാതിയുമായി കൊല്ലം അച്ചൻകോവിൽ സ്വദേശികളായ ആദിവാസി ദമ്പതികൾ. അഞ്ജുവും സുനിലും നൽകിയ പരാതിയിൽ, ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ സംരക്ഷിക്കാനും പോറ്റാനും കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായും അവർ പറയുന്നു.

video
play-sharp-fill

ഗർഭകാലത്ത് ലഭിക്കേണ്ട പോഷകാഹാര സഹായങ്ങൾ ലഭിച്ചില്ലെന്നും, പ്രദേശത്തെ എസ്‌ടി പ്രമോട്ടർ ആവശ്യമായ പിന്തുണ നൽകിയില്ലെന്നും ദമ്പതികൾ ആരോപിക്കുന്നു. മുലപ്പാൽ ആവശ്യത്തിന് ലഭിക്കാത്തതിനാൽ കുഞ്ഞുങ്ങൾക്ക് തിളപ്പിച്ചാറിയ വെള്ളം നൽകേണ്ടിവരുന്ന അവസ്ഥയാണെന്നും അഞ്ജു പറഞ്ഞു.

പരാതിയെ തുടർന്ന് കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സയും ആരോഗ്യപരിചരണവും ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകിയതായി മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംഭവത്തിൽ എസ്‌സി/എസ്‌ടി വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും, വിശദമായ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group