
കോട്ടയം : സിമന്റ് കവല മസ്ജിദ്ന്നൂർ ജുമാ മസ്ജിദിന്റെയും മുളങ്കുഴ നിസ്സാസ് ഹെൽത്ത് കെയർ ലാബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 5 ഞായറാഴ്ചയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30 മുതൽ 10.30 വരെ സിമന്റ് കവല മസ്ജിദ്ന്നൂർ ജുമാ മസ്ജിദ് അങ്കണത്തിൽ വച്ച് ക്യാമ്പ് നടക്കും.

ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, രക്ഷസമ്മർദ്ദം എന്നി ടെസ്റ്റുകൾ തികച്ചും സൗജന്യമാണ്. കൂടാതെ മറ്റ് ടെസ്റ്റുകൾക്ക് 40 ശതമാനം ഡിസ്‌കൗണ്ടും ഈ ക്യാമ്പിൽ ലഭ്യമാണ്. സൗജന്യ പരിശോധന കൂടാതെ 100 രൂപയ്ക്ക് യൂറിയ, ക്രിയാറ്റിൻ, യൂറിക് ആസിഡ് എന്നീ ടെസ്റ്റുകളും നടത്താവുന്നതാണ്. കൂടാതെ 500 രൂപയുടെ സ്പെഷ്യൽ പാക്കേജും ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






