കോട്ടയം ജില്ലയിൽ 609 പേർക്ക് കൊവിഡ്; 604 പേർക്കും സമ്പർക്കത്തിലൂടെ രോഗം

കോട്ടയം ജില്ലയിൽ 609 പേർക്ക് കൊവിഡ്; 604 പേർക്കും സമ്പർക്കത്തിലൂടെ രോഗം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിൽ 609 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 604 പേർക്ക് സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ അഞ്ചു പേർ രോഗബാധിതരായി. പുതിയതായി 7323 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 8.31 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 275 പുരുഷൻമാരും 260 സ്ത്രീകളും 74 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 86 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

716 പേർ രോഗമുക്തരായി. 3990 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 193617 പേർ കോവിഡ് ബാധിതരായി. 187929 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 29514 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

വാഴൂർ-65

കോട്ടയം-58

കുമരകം-37

കുറിച്ചി-36

ചങ്ങനാശേരി-34

തലയോലപ്പറമ്പ്, അതിരമ്പുഴ-18

മാടപ്പള്ളി-17

വാഴപ്പള്ളി, ഏറ്റുമാനൂർ, ഈരാറ്റുപേട്ട-16

മേലുകാവ്-13

മുത്തോലി-12

തൃക്കൊടിത്താനം, കാഞ്ഞിരപ്പള്ളി, പായിപ്പാട്, കൊഴുവനാൽ-11

കൂരോപ്പട, പൂഞ്ഞാർ, അകലക്കുന്നം-10

ആർപ്പൂക്കര, ചിറക്കടവ്-9

തിടനാട്, ഉഴവൂർ-8

പാമ്പാടി, മാഞ്ഞൂർ, പാലാ-7

വെച്ചൂർ, കിടങ്ങൂർ, പുതുപ്പള്ളി, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, എലിക്കുളം-6

ഉദയനാപുരം, കാണക്കാരി, അയ്മനം, അയർക്കുന്നം, മീനച്ചിൽ, കരൂർ, പനച്ചിക്കാട്-5

ചെമ്പ്, കുറവിലങ്ങാട്, വൈക്കം-4

മുണ്ടക്കയം, വാകത്താനം, വെളിയന്നൂർ, തലയാഴം, ടി.വി പുരം-3

മണിമല, കോരുത്തോട്, കടുത്തുരുത്തി, പൂഞ്ഞാർ തെക്കേക്കര, പാറത്തോട്, കടപ്ലാമറ്റം, നീണ്ടൂർ, തലപ്പലം-2

നെടുംകുന്നം, കറുകച്ചാൽ, രാമപുരം, മുളക്കുളം, മീനടം, മണർകാട്, കടനാട്, കങ്ങഴ, വിജയപുരം, മറവന്തുരുത്ത്-1