
ഐസിഎആര്‍- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ ജോലി നേടാന്‍ അവസരം. പ്രൊജക്ട് ഫെല്ലോ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 03ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
ഐസിഎആര്‍- കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന് കീഴില്‍ CMFRI ല്‍ പ്രൊജക്ട് ഫെല്ലോ റിക്രൂട്ട്മെന്റ്. ആകെ 1 ഒഴിവാണുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലക്ഷദ്വീപിലെ കവരത്തിയിലുള്ള ഫീല്‍ഡ് ലബോറട്ടറിയിലാണ് ഒഴിവ് വന്നിട്ടുള്ളത്. മൂന്ന് വര്‍ഷത്തേക്കുള്ള പ്രാഥമിക നിയമനമാണ് നടക്കുക.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 40,000 രൂപ ശമ്പളമായി അനുവദിക്കും.
പ്രായപരിധി
21 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
എം.എഫ്.എസ്.സി, എം.എസ്.സി ഇന്‍ ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ അല്ലെങ്കില്‍ തത്തുല്യ ബ്രാഞ്ചില്‍ യോഗ്യത വേണം.
സസ്റ്റൈനബിള്‍ ഫിഷറീസ്, അക്വാകള്‍ച്ചര്‍ പ്രാക്ടീസ്, വാല്യൂ ചെയിന്‍ ഡെവലപ്മെന്റ്, ഇന്‍ഡസ്ട്രി എക്സ്പോഷര്‍, ക്വാളിറ്റി അഷ്വറന്‍സ് മേഖലകളില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
അപേക്ഷിക്കേണ്ട വിധം
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് കോപ്പികള്‍ എന്നിവ ചുവടെ നല്കിയ ഗൂഗിള്‍ ഫോമിലേക്ക് അയക്കണം. അവവസാന തീയതി മെയ് 03.
ഗൂഗിള്‍ ഫോം: https://forms.gle/bkxgvXTe2AFKQBkQ9
Notification: https://www.cmfri.org.in/uploads/jobs/career_69e214c962a91.pdf
Website: https://www.cmfri.org.in/career







