
തിരുവനന്തപുരം: കാട്ടാക്കട പിആര്‍ വില്യം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ നിലയില്‍. കുറ്റിച്ചല്‍ അരികില്‍ സ്വദേശി വൈകാശ് ആണ് ആത്മഹത്യ ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ചൊല്ലി വീട്ടുകാരുമായി തര്‍ക്കം ഉണ്ടായിരുന്നുവെന്നാണ് വിവരം.
ഇന്നലെ കുട്ടി പഠിക്കുന്ന സ്കൂളിലും ട്യൂഷൻ സെന്ററിലും രക്ഷിതാക്കള്‍ എത്തിയിരുന്നു. പത്താം ക്ലാസിലാണെന്നും പഠനത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ട കാര്യമുണ്ടെന്നും അധ്യാപകർ പറഞ്ഞിരുന്നു.
വൈകുന്നേരം സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അമ്മയോട് വൈകാശ് ഫോണ്‍ ചോദിച്ചു. എന്നാല്‍ നല്‍കിയില്ല. തുടർന്ന് അച്ഛനും അമ്മയും സ്കൂളിലെയും ട്യൂഷൻ സെൻററിലെയും കാര്യം പറഞ്ഞു. അച്ഛനും വൈകാശിന് ഫോണ്‍ നല്‍കിയില്ല. രാത്രി 9.30ഓടെ പിണങ്ങി മുറിയില്‍ കയറി വൈകാശ് വാതിലടച്ചു. രാത്രി 10.45ഓടെ രക്ഷിതാക്കള്‍ വാതിലില്‍ തട്ടിയെങ്കിലും തുറന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നോക്കിയപ്പോഴാണ് ജനലില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കുട്ടിയെ കണ്ടത്. തുടർന്ന് അയല്‍വാസികളെത്തി വാതില്‍ ചവിട്ടി പൊളിച്ച് വൈകാശിനെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.







