
തിരുവനന്തപുരം: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ സംഘപരിവാറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ലോകത്തിന് നന്മയുടെയും സമാധാനത്തിന്റെയും സന്ദേശം പകരുന്ന ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന സാഹചര്യം അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
ക്രിസ്മസ് ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്നതിനും വിശ്വാസികളെ ഭയപ്പെടുത്തുന്നതിനും പിന്നില്‍ വ്യക്തമായ അജണ്ടയോടെ പ്രവർത്തിക്കുന്ന സംഘപരിവാർ ശക്തികളാണ്. ലോകം മുഴുവൻ പ്രഭ പരത്തുന്ന മാനവികതയുടെ സന്ദേശത്തെ കെടുത്തിക്കളയാനാണ് ഇത്തരം നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മതസൗഹാർദ്ദവും ആഘോഷങ്ങളും തകർക്കപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് വലിയ ഭീഷണിയാണ്.
സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചും മതനിരപേക്ഷത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കവെയാണ് മുഖ്യമന്ത്രി ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.







