Thursday, April 23, 2026

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം: ചികിത്സ പിഴവില്ലെന്ന് താലൂക്ക് ആശുപത്രി; രക്തം പത്ത് മിനിറ്റിൽ കട്ടപിടിച്ചതിനാൽ ആന്റി വെനം നൽകിയില്ലെന്ന് വിശദീകരണം

Spread the love

തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർ. ചികിത്സയിൽ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

video
play-sharp-fill

കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ എന്താണ് കടിച്ചതെന്ന് തിരിച്ചറിയാൻ സാധിച്ചിരുന്നില്ലെന്നും ആവശ്യമായ പരിശോധനകൾ നടത്തിയതായും വ്യക്തമാക്കി. രക്തം കട്ടപിടിക്കുന്ന പരിശോധനയും നടത്തിയിരുന്നു. ഇരുപത് മിനിറ്റിനുള്ളിൽ രക്തം കട്ടപിടിക്കാത്ത പക്ഷം മാത്രമാണ് ആന്റി വെനം നൽകുന്നത്. എന്നാൽ കുട്ടിയുടെ രക്തം പത്ത് മിനിറ്റിനുള്ളിൽ തന്നെ കട്ടപിടിച്ചതിനാൽ ആന്റി വെനം നൽകിയില്ലെന്നാണ് വിശദീകരണം.

തുടർന്ന് കുട്ടിക്ക് ഛർദ്ദി ഉണ്ടായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശം നൽകിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group