play-sharp-fill
‘ടൂര്‍ പോകുകയാണ്, അന്വേഷിക്കേണ്ട’; കത്തെഴുതിവെച്ച്‌ കൗമാരക്കാര്‍ മുങ്ങി; പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ സേലത്ത് നിന്ന് പൊക്കി പൊലീസ്; തുണയായത് മൊബൈൽ ടവർ ലൊക്കെഷൻ

‘ടൂര്‍ പോകുകയാണ്, അന്വേഷിക്കേണ്ട’; കത്തെഴുതിവെച്ച്‌ കൗമാരക്കാര്‍ മുങ്ങി; പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ സേലത്ത് നിന്ന് പൊക്കി പൊലീസ്; തുണയായത് മൊബൈൽ ടവർ ലൊക്കെഷൻ

തിരുവനന്തപുരം: ടൂർ പോകുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും വീട്ടുകാർക്ക് മെസേജയച്ച്‌ വീട് വിട്ട രണ്ട് കൗമാരക്കാരും ബന്ധുക്കളുമായ രണ്ട് വിദ്യാർത്ഥികളെ സേലത്ത് നിന്ന് പോലിസ് കണ്ടെത്തി.

വെങ്ങാനൂർ വെണ്ണിയൂർ സ്വദേശികളായ 16 ,17 വയസുള്ള രണ്ട് ആണ്‍കുട്ടികളെയാണ് പരാതി കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് കണ്ടെത്തിയത്. സഹോദരങ്ങളുടെ മക്കളായ ഇരുവരും ശനിയാഴ്ചയാണ് വീടുവിട്ടത്. വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ ആകാതെ വന്നതോടെ ഇന്നലെ ഉച്ചക്ക് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.

പരാതി സ്വീകരിച്ച പൊലീസ് ഒരാളുടെ പക്കലുള്ള ഫോണില്‍ വിളിച്ചെങ്കിലും കോള്‍ കട്ട് ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിച്ചതില്‍ കുട്ടികള്‍ പാലക്കാടാണെന്നും ബാംഗ്ലൂർ എക്സ്പ്രസ് ട്രെയിനില്‍ സഞ്ചരിക്കുകയാണെന്നും പൊലീസ് മനസിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ബന്ധുക്കളെ കൊണ്ട് നിരന്തരം ഫോണ്‍ വിളിപ്പിച്ചു. ഒരു കോളും സ്വീകരിച്ചില്ലെങ്കിലും ടവർ ലൊക്കെഷൻ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട മറ്റ് അധികൃതർക്ക് വിഴിഞ്ഞം പൊലീസ് നിരന്തരം കൈമാറി. ഇതിനിടെ സേലത്ത് എത്തിയ സംഘത്തെ റെയില്‍വേ പോലീസ് തടഞ്ഞ് വച്ചു.

വിഴിഞ്ഞം പൊലീസിനെ വിവര അറിയിച്ചതിനെ തുടർന്ന് കുട്ടികളെ തിരികെ കൊണ്ടുവരാൻ ബന്ധുക്കളുമായി പോലീസ് ഇന്നലെ വൈകുന്നേരം സേലത്തേക്ക് തിരിച്ചു.