കുട്ടികളുടെ ലൈബ്രറിയിൽ ശിശുദിനാഘോഷം; കലാമത്സരങ്ങൾ നവംബർ എട്ട് മുതൽ; രജിസ്ട്രഷൻ ഈ മാസം 28 വരെ
സ്വന്തം ലേഖകൻ
കോട്ടയം: ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ലൈബ്രറി ആൻഡ്
ജവഹർബാലഭവനിൽ എൽ.പി മുതൽ ഹൈസ്ക്കൂൾ വരെയുള്ള കുട്ടികൾക്കായുള്ള കലാമത്സരങ്ങൾ നവംബർ എട്ടുമുതൽ 11 വരെ നടക്കും. രജിസ്ട്രഷൻ ഈ മാസം 28 വരെ .
യു.പി മലയാളം പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാർത്ഥിയെ
കുട്ടികളുടെ പ്രധാനമന്ത്രിയായ് തിരഞ്ഞെടുക്കും. 14ന് രാവിലെ നടക്കുന്ന
കുട്ടികളുടെ സമ്മേളനത്തിൽ ശിശുദിന സന്ദേശം നൽകും. എൽ.പി വിഭാഗം മലയാള പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടി അദ്ധ്യക്ഷത വഹിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മിഠായിപെറുക്ക്, ചിത്ര രചന, പ്രസംഗം, ശാസ്തീയ സംഗീതം, ലളിത സംഗീതം,
സമൂഹഗാനം, ദേശ ഭക്തി ഗാനം, പദ്യം ചൊല്ലൽ, ഭരത നാട്യം ഫോക് ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, അഭിനയഗാനം, കഥ പറച്ചിൽ, ഫാൻസി ഡ്രസ് ഇനങ്ങളിൽ എ.പി മുതൽ
ഹൈസ്ക്കൂൾ വരെയുള്ള കുട്ടികളുടെ മത്സരം നടക്കുമെന്ന് കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ അറിയിച്ചു.