ലോക ഫുട്‌ബോളിൽ വീണ്ടും ഒരു തിരിച്ചുവരവ്; ഡച്ച് ഇതിഹാസം ആര്യൻ റോബർ മടങ്ങിയെത്തുന്നു

ലോക ഫുട്‌ബോളിൽ വീണ്ടും ഒരു തിരിച്ചുവരവ്; ഡച്ച് ഇതിഹാസം ആര്യൻ റോബർ മടങ്ങിയെത്തുന്നു

Spread the love

സ്‌പോട്‌സ് ഡെസ്‌ക്

ബെർലിൻ: ലോക ഫുട്‌ബോളിൽ മറ്റൊരു തിരിച്ചുവരവിന്റെ വാർത്തകൂടി പുറത്തെത്തുന്നു. ലോക ഫുട്‌ബോളിൽ നിന്നും വിരമിച്ച ഇതിഹാസ താരമാണ് ഇപ്പോൾ തിരിച്ചു വരവിന്റെ വഴിയിലെത്തുന്നത്. കഴിഞ്ഞ വർഷം ഫുട്ബോളിനോട് വിട പറഞ്ഞ ഡച്ച് താരം ആര്യൻ റോബനാണ് തന്റെ തിരിച്ചു വരവ് പ്രഖ്യാപിച്ചിരിക്കുന്നത്.

അടുത്ത സീസണിൽ എഫ്സി ഗ്രോനിൻ ജനായി കളിക്കുമെന്ന് മുപ്പത്തിയാറുകാരനായ റോബൻ അറിയിച്ചു. എഫ്സി ഗ്രോനിൻജന്റെ കളിക്കാരനായി ഫുട്ബോളിലേക്ക് തിരിച്ചുവരുകയാണ്. ഇത് കഠിനമായ ശാരീരിക വെല്ലുവിളിയാണ് അറിയാം. എന്നിരുന്നാലും ഞാൻ അതിന് തയ്യാറെടുക്കുകയാണെന്ന് റോബൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനെട്ട് വർഷത്തിനുശേഷമാണ് റോബൻ ഗ്രോനിൻജനിൽ തിരിച്ചെത്തുന്നത്. പതിനാറാം വയസിലാണ് റോബൻ ഗ്രോനിൻജനിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പിഎസ്വി ഐന്തോവനിലേക്ക് ചേക്കേറി. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് ടീമുകൾക്കായും കളിച്ചിട്ടുണ്ട്. നെതർലൻഡിനായി 96 തവണ കളിച്ചു.

റോബൻ ഉൾപ്പെട്ട നെതർലൻഡ് ടീം 2010 ലെ ലോകകപ്പിൽ രണ്ടാം സ്ഥാനവും 2014 ലെ ലോകകപ്പിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 2019 മേയിൽ ബയേൺ മ്യൂണിക്കാനായാണ് അവസാന മത്സരം കളിച്ചത്. 2019 ജൂലൈയിൽ വിരമിച്ചു.