
സ്വന്തം ലേഖകൻ
വൈക്കം :സി.കെ.ആശ എം എൽഎയെ വൈക്കം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ കെ.ജെ.തോമസ് പരസ്യമായി അധിക്ഷേപിച്ചെ ന്നും രണ്ടര മണിക്കൂർ സ്റ്റേഷ നിൽ കാത്തുനിർത്തിച്ചെന്നും പരാതി. സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെ എംഎൽഎ അവ കാശലംഘനത്തിനു നിയമസഭാ സ്പീക്കർക്കു നോട്ടിസ് നൽകി:
സംഭവത്തിൽ സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. വൈക്കം എംഎൽഎയെ
അധിക്ഷേപിച്ച പൊലീസ് ഉദ്യോ ഗസ്ഥനെതിരെ നടപടിയാവശ്യ പ്പെട്ടു പൊലീസ് സ്റ്റേഷനിലേ ക്കു സിപിഐ മാർച്ചും നടത്തി. വൈക്കം നഗരത്തിൽ വഴിയോ
രത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ സിപിഐ. എഐടിയുസി പ്രവർത്തകർ തടഞ്ഞതാണു തുടക്കം.
പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു വാഹനത്തിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. വിവരമറിഞ്ഞ് സ്റ്റേഷനിലെ ത്തിയ എംഎൽഎ. എസ്.എച്ച്.ഒ യെ ഫോണിൽ വിളിച്ച് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. എസ്എച്ച്ഒ എത്തിയില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അവൾഅവിടെ ഇരിക്കട്ടെ. എനിക്കിപ്പോൾ സൗകര്യമില്ല’ എന്ന് സം ഘർഷസ്ഥലത്തു നിന്ന എസ്എച്ച്ഒ ഉച്ചത്തിൽ വിളിച്ചുപ റഞ്ഞതായി താൻ അറിഞ്ഞെന്ന് എംഎൽഎ പറയുന്നു.
രണ്ടര മണിക്കൂർ സ്റ്റേഷനിൽ : താൻ കാത്തുനിന്നെന്നും സ്റ്റേ ഷനിലുണ്ടായിരുന്ന ഡിവൈഎ സ്പി സിബിച്ചൻ തോമസ് മാന്യ മായാണു സംസാരിച്ചതെന്നും എംഎൽഎ പറയുന്നു. സിപിഐ പ്രവർത്തകർക്കെതിരെ ബലപ്ര യോഗം നടത്തിയ എസ്എച്ച്ഒ യെ ഇനി വൈക്കം സ്റ്റേഷനിൽ ഇരിക്കാൻ അനുവദിക്കില്ലെന്നും
എംഎൽഎ പറഞ്ഞു.
എംഎൽഎയുമായി നേരിട്ടു സംസാരിക്കുകയോ അധിക്ഷേ പിക്കുകയോ ചെയ്തിട്ടില്ലെന്ന് എസ്എച്ച്ഒ പ്രതികരിച്ചു. സ്റ്റേ ഷനിലെത്തി എംഎൽഎ ഡി വൈഎസ്പിയുമായി സംസാരി ക്കുമ്പോൾ താൻ ഡിവൈഎ സ്പിയുടെ കസേരയുടെ പി ന്നിൽ നിൽക്കുകയാണു ചെയ്തതെന്നും എസ്എച്ച്ഒ പറയുന്നു.എംഎൽഎയെ അധിക്ഷേപിച്ച തിൽ പ്രതിഷേധിച്ചു സിപിഐ നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. യോഗം എഐടിയുസി സം സ്ഥാന സെക്രട്ടറി വി.വി.ബിനു ഉദ്ഘാടനം ചെയ്തു







