Spread the love

 

മ​ണ​ര്‍കാ​ട്: സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ല്‍ മൈ​താ​നി​യി​ല്‍ മ​ണ​ര്‍കാ​ട് കാ​ര്‍ണി​വ​ലി​ന് ഇ​ന്നു തുടക്കം. വൈ​കു​ന്നേ​രം 6.30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉദ്ഘാടനം നി​ര്‍വ​ഹി​ക്കും.

video
play-sharp-fill

സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ല്‍എ​യും ഫു​ഡ് സ്റ്റാ​ളു​ക​ളു​ടെ ഉ​ദ്ഘാ​ട​നം സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ന്‍ഫ്‌​ളു​വ​ന്‍സ​ര്‍ ബ​ല്‍റാം മേ​നോ​നും (ബാ​ല്‍മി) നി​ര്‍വ​ഹി​ക്കും. പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ റ​വ.​ജെ. മാ​ത്യൂ​സ് മ​ണ​വ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഫി​ലി​പ്, ജി​ല്ലാപ​ഞ്ചാ​യ​ത്തം​ഗം ഗ്രേ​സി ക​രി​മ്പ​ന്നൂ​ര്‍, ഫാ. ​ലി​റ്റു ത​ണ്ടാ​ശേ​രി, ക​ത്തീ​ഡ്ര​ല്‍ ട്ര​സ്റ്റി ഇ.​വി. കു​ര്യാ​ക്കോ​സ് ഇ​ട​ച്ചേ​രി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ല്‍ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന ക​ലാ​പ​രി​പാ​ടി​ക​ളും ഫു​ഡ് ഫെ​സ്റ്റു​മാ​ണ് കാ​ര്‍ണി​വ​ലി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം.

ഇ​തോ​ടൊ​പ്പം കു​ട്ടി​ക​ള്‍ക്ക് ക​ളി​ക്കാ​നു​ള്ള പാ​ര്‍ക്ക്, വാ​ഹ​ന ഡി​സ്‌​പ്ലേ സ്റ്റാ​ള്‍, ഫ്‌​ള​വ​ര്‍ ഷോ ​തു​ട​ങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

കാ​ര്‍ണി​വ​ൽ ദി​ന​ങ്ങ​ൾ സം​ഗീ​ത​ത്തി​നും ക​ല​യ്ക്കു​മാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ധൃ​വ ബാ​ന്‍ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ന്‍ ഫ്യൂ​ഷ​ന്‍. 30നു ​വൈ​കു​ന്നേ​രം 6.30ന് ​അ​ഗോ​ച​രം ബാ​ന്‍ഡ് ന​യി​ക്കു​ന്ന ഹാ​ര്‍മോ​ണി​യം ഉ​ത്സ​വം, മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം 6.30ന് ​അ​ഗോ​ച​രം ബാ​ന്‍ഡി​ന്‍റെ മ്യൂ​സി​ക് ബാ​ന്‍ഡ് പെ​ര്‍ഫോ​മ​ന്‍സ്.

ര​ണ്ടി​നു വൈ​കു​ന്നേ​രം 6.30ന് ​ക​ത്തീ​ഡ്ര​ലി​ന്‍റെ കീ​ഴി​ലു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍.

തു​ട​ര്‍ന്നു കോ​ട്ട​യം സു​ഭാ​ഷ് ന​യി​ക്കു​ന്ന ക​ലാ​സ​ന്ധ്യ, മൂ​ന്നി​നു വൈ​കു​ന്നേ​രം 6.30ന് ​എ​സ്. നി​വേ​ദി​ത, എ​സ്. നി​ര​ഞ്ജ​ന എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വോ​ക്കോ വ​യ​ലി​ന്‍ ഫ്യൂ​ഷ​ന്‍. നാ​ലി​നു വൈ​കു​ന്നേ​രം 6.30ന് ​സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സി​വി​എ​ന്‍ ക​ള​രി​യു​ടെ ക​ള​രി​പ്പ​യ​റ്റ് പ്ര​ദ​ര്‍ശ​ന​വും നടക്കും.