വീണ്ടുമൊരു താരവിവാഹം : നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാവുന്നു ; വധു കോട്ടയം സ്വദേശിയായ 25കാരി

വീണ്ടുമൊരു താരവിവാഹം : നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാവുന്നു ; വധു കോട്ടയം സ്വദേശിയായ 25കാരി

സ്വന്തം ലേഖകൻ

കൊച്ചി : മലയാള സിനിമയിൽ വീണ്ടുമൊരു താര വിവാഹം കൂടി. കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരം നടൻ ചെമ്പൻ വിനോദ് വീണ്ടും വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയായ മറിയം തോമസ് ആണ് വധു. മറിയം സൈക്കോളജിസ്റ്റാണ്.

താരത്തിന്റെ വിവാഹ തീയതിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതോടൊപ്പം എവിടെ വച്ചായിരിക്കും വിവാഹം നടത്തുകയെന്നതും പുറത്തുവിട്ടിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച വേഷങ്ങൾ ചെയ്ത് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത നടനാണ് ചെമ്പൻ വിനോദ്. നായകനായും സഹനടനായും ഒക്കെ മികവ് തെളിയിച്ചിട്ടുണ്ട്. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി.

ഈമയൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ൽ ഐ.എഫ്.എഫ്.ഐയിൽ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പൻ വിനോദ് സ്വന്തമാക്കിയിരുന്നു. ഫഹദ് നായകനായി വ്യാഴാഴ്ച പുറത്തിറങ്ങിയ ട്രാൻസാണ് ചെമ്പൻ വിനോദിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.