Spread the love

നീല, വെള്ള കാർഡുകാർക്ക് മുൻഗണനാ വിഭാഗത്തിൽപ്പെട്ട പിങ്ക് (പിഎച്ച്എച്ച്) കാർഡിലേക്ക് മാറാനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി 28 വരെ നീട്ടി. അപേക്ഷകൻരുടെ മാർക്ക് കണക്കാക്കിയാണ് കാർഡ് നൽകേണ്ടതിന്റെ മുൻഗണന നിശ്ചയിക്കുന്നത്.

video
play-sharp-fill

ആളു കുറവായാൽ മാനദണ്ഡം നോക്കാതെ കാർഡ് അനുവദിക്കാനുള്ള സാധ്യതയുമുണ്ട്. അതിനാൽ, സർട്ടിഫിക്കറ്റുകളും മുഴുവൻ രേഖകളും ലഭിക്കാത്തവരുടെ അപേക്ഷകളും അക്ഷയകേന്ദ്രങ്ങൾ ഓൺലൈനായി നൽകുന്നുണ്ട്.

ഹാജരാക്കേണ്ട രേഖകൾ ഇവയൊക്കെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശ്രയ വിഭാഗം: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.

ഡയാലിസിസ് ഉൾപ്പെടെ ഗുരുതര, മാരക രോഗം ഉള്ളവർ: ചികിത്സാരേഖകളുടെ പകർപ്പ്.

പട്ടിക ജാതി-വർഗം: തഹസിൽദാരുടെ ജാതി സർട്ടിഫിക്കറ്റ്.

ഗൃഹനാഥ വിധവയാണെങ്കിൽ: വില്ലേജ് ഓഫീസറുടെ നോൺ റീമാരേജ് സർട്ടിഫിക്കറ്റ്, നിലവിലെ പെൻഷൻ രേഖകൾ.

സ്വന്തമായി സ്ഥലമില്ലാത്തവർ: വില്ലേജ് ഓഫീസറുടെ ഭൂരഹിത സർട്ടിഫിക്കറ്റ്.

2009-ലെ ബിപിഎൽ പട്ടികയിൽ ഉള്‍പ്പെട്ടിട്ടില്ലാത്ത, ഉൾപ്പെടാൻ അർഹതയുള്ളവർ: ഗ്രാമപ്പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.

ഏതെങ്കിലും ഭവനപദ്ധതി പ്രകാരം വീടു ലഭിച്ചിട്ടുണ്ടെങ്കിൽ: വീടു നൽകിയ വകുപ്പിന്റെ സാക്ഷ്യപത്രം.

റേഷൻകാർഡിൽ രേഖപ്പെടുത്തിയ വരുമാനത്തിൽ കുറവുണ്ടെങ്കിൽ: വരുമാന സർട്ടിഫിക്കറ്റ്.

റേഷൻകാർഡിൽ നൽകിയിട്ടുള്ള കെട്ടിട വിസ്തീർണത്തിൽ കുറവുണ്ടെങ്കിൽ: വീടിന്റെ വിസ്തീർണം കാണിക്കുന്ന പഞ്ചായത്തു സെക്രട്ടറിയുടെ സാമക്ഷ്യപത്രം.

2009-ലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ട കുടുംബമാണെങ്കിൽ: പഞ്ചായത്തു സെക്രട്ടറിയുടെ സാക്ഷ്യപത്രം.

സ്വന്തമായി വീടില്ലെങ്കിൽ: പഞ്ചായത്തു സെക്രട്ടറിയുടെ ഭവനരഹിത സാക്ഷ്യപത്രം.

ഭിന്നശേഷിക്കാർ: ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ/ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്.