play-sharp-fill
ചങ്ങനാശേരി വാഴൂര്‍ റോഡില്‍ സ്‌കൂട്ടറിന്  പിന്നില്‍ കാര്‍ ഇടിച്ച്‌ അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചങ്ങനാശേരി വാഴൂര്‍ റോഡില്‍ സ്‌കൂട്ടറിന് പിന്നില്‍ കാര്‍ ഇടിച്ച്‌ അപകടം; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ചങ്ങനാശേരി: വാഴൂര്‍ റോഡില്‍ വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗറില്‍ സ്‌കൂട്ടറിനു പിന്നില്‍ കാര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു.

മടുക്കംമൂട് ചങ്ങങ്കേരി ജോസഫ് ആന്‍റണി(ഈപ്പച്ചന്‍-62)ആണ് മരിച്ചത്.

ജോസഫ് ആന്‍റണി മടുക്കമൂട്ടില്‍നിന്നു തെങ്ങണാ ഭാഗത്തേക്ക് പോകുമ്പോഴാണ് അപകടം. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്. ഭാര്യ: സുജാ ജോസഫ് (വാഴപ്പള്ളി പഞ്ചായത്ത് 12-ാംവാര്‍ഡ് മെമ്പര്‍). മക്കള്‍: ജോമി, സ്‌റ്റെഫി(യുകെ), പരേതനായ ജേക്കബ്.