ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി; റദ്ദാക്കിയ  ട്രെയിനുകൾ ഇവയൊക്കെ…

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി; റദ്ദാക്കിയ  ട്രെയിനുകൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന അസൗകര്യത്തില്‍ ഖേദിക്കുന്നതായും റെയില്‍വേ അറിയിച്ചു.

ശനിയാഴ്ച മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഷൊറണൂര്‍ മെമു എക്‌സ്പ്രസ് (06018), എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച തിരുവനന്തപുരം – മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂര്‍-എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളാണ് പൂര്‍ണമായി റദ്ദാക്കിയത്.