ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; ചങ്ങനാശേരി തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം
ചങ്ങനാശേരി : തെങ്ങണ ജംഗ്ഷനിൽ നിയന്ത്രണം നഷ്ട്ടപെട്ട കാർ റോഡരികിൽ പാർക്ക് ചെയ്ത ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു കയറി അപകടം. രാവിലെ 10. 30 ഓടെയാണ് സംഭവം.
നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ വ്യാപാര സ്‌ഥാപനങ്ങളുടെ വരാന്തയിലൂടെ കയറിയിങ്ങി വൈദ്യുതി പോസ്‌റ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.
കാർ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കാറിന്റെ നിയന്ത്രണം നഷ്‌ടമാകുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജംക്‌ഷനിലെ പലചരക്കു കടയുടെയും ലോട്ടറിക്കടയുടെയും വരാന്തയിൽ കൂടിയാണ് കാർ കയറിയത്. ലോട്ടറിക്കടയുടെ ഷീറ്റിൻ്റെ ഇരുമ്പ് തൂൺ തകർന്നിട്ടുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Third Eye News Live
0