play-sharp-fill
സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനം; കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു

സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനം; കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു

സ്വന്തം ലേഖകൻ

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി ജ​ഡ്ജി​ നിയമനത്തിനായുള്ള സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​ത്തി​ൻറെ ശി​പാ​ർ​ശ കേ​ന്ദ്രം അം​ഗീ​ക​രി​ച്ചു. കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​റും മൂ​ന്നു വ​നി​താ ജ​ഡ്ജി​മാ​രും ഉ​ൾ​പ്പെ​ടെ ഒ​ൻ​പ​തു പേരുടെ പേരുകളാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള കൊളീജിയം ശുപാർശ ചെയ്തത്.

ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യും പ​ട്ടി​ക​യി​ലു​ണ്ട്. നി​ല​വി​ൽ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്‌​ന. ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു വ​നി​ത ചീ​ഫ് ജ​സ്റ്റീ​സാ​കാ​നു​ള്ള വ​ഴി​യൊ​രു​ങ്ങു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2027ൽ ആയിരിക്കും ഇവർ ചീഫ് ജസ്റ്റിസ് പദവിയിൽ എത്തുക. 1989 ൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്ന ഇ എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് ബി വി നാഗരത്ന. ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന​യ്ക്കു പു​റ​മേ തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഹി​മ കോ​ഹ്‌​ലി, ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ജ​ഡ്ജി ബേ​ല ത്രി​വേ​ദി എ​ന്നി​വ​രാ​ണു കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത മൂ​ന്നു വ​നി​താ ജ​ഡ്ജി​മാ​ർ.

ജ​സ്റ്റീ​സ് സി.​ടി. ര​വി​കു​മാ​ർ (കേ​ര​ളം), ജ​സ്റ്റീ​സ് അ​ഭ​യ് ശ്രീ​നി​വാ​സ് ഓ​ഖ (ക​ർ​ണാ​ട​ക ചീ​ഫ് ജ​സ്റ്റീ​സ്), ജ​സ്റ്റീ​സ് വി​ക്രം നാ​ഥ് (ഗു​ജ​റാ​ത്ത് ചീ​ഫ് ജ​സ്റ്റീ​സ്), ജ​സ്റ്റീ​സ് ജ​തേ​ന്ദ്ര കു​മാ​ർ മ​ഹേ​ശ്വ​രി(​സി​ക്കിം ചീ​ഫ് ജ​സ്റ്റീ​സ്), ജ​സ്റ്റീ​സ് എം.​എം. സു​ന്ദ​രേ​ഷ് (മ​ദ്രാ​സ്), പി.​എ​സ്. ന​ര​സിം​ഹ (മു​ൻ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ) എ​ന്നി​വ​രെ​യാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യി കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തി​രുന്ന​ത്.

22 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് കൊ​ളീ​ജി​യം പു​തി​യ ജ​ഡ്ജി​മാ​രെ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ശി​പാ​ർ​ശ ചെ​യ്ത​ത്. കൊളീജിയത്തിന്റെ ശുപാർശ രാഷ്ട്രപതി കൂടി അംഗീകരിച്ചാൽ ഈ ഒൻപതു പേരും സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.