video
play-sharp-fill

വിരാട് കൊഹ്‌ലിയും കുടുംബവും ഇന്ത്യ വിടുന്നു; സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് ഇക്കാരണത്താലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കൊഹ്‌ലി. മാത്രമല്ല, ഏറെപ്പേർ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ കൂടിയാണ് വിരാടും അനുഷ്‌ക ശർമ്മയും. അടുത്തിടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ വിശേഷങ്ങള്‍ കൊഹ്‌ലി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൊ‌ഹ്‌ലിയും കുടുംബവും ഇന്ത്യ വിടുന്നതായുള്ള വാർത്തകളാണ് പുറത്തുവരുന്നത്. വിവിധ സ്‌പോർട്‌സ് മാദ്ധ്യമങ്ങളും ദേശീയ മാദ്ധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു. ട്വന്റി20 ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ താരം ട്വന്റി 20 ഫോ‌ർമാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതോടെ യുകെയിലേയ്ക്ക് താമസം മാറ്റാനാണ് വിരാട‌ിന്റെ […]

20 കൊല്ലത്തിന് ശേഷം ഡച്ച്‌ പട യൂറോ കപ്പ് സെമിഫൈനലില്‍; മനം കവര്‍ന്നു തുര്‍ക്കി മടങ്ങി

ഡൽഹി: ആവേശകരമായ പോരാട്ടത്തിന് ഒടുവില്‍ തുർക്കിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഹോളണ്ട് യൂറോ കപ്പ് സെമിഫൈനലില്‍ പ്രവേശിച്ചു. ആക്രമണ ഫുട്‌ബോള്‍ കണ്ട മത്സരത്തില്‍ ടർക്കിഷ് പോരാട്ടവീര്യം അതിജീവിച്ചു ആണ് ഡച്ച്‌ പട വിജയം കണ്ടത്. തുർക്കി സുന്ദരമായി കളിച്ച ആദ്യ പകുതിയില്‍ 35 മത്തെ മിനിറ്റില്‍ അവർ അർഹിച്ച ഗോള്‍ പിറന്നു. ആർദ ഗുളറിന്റെ മനോഹരമായ ക്രോസില്‍ നിന്നു പ്രതിരോധതാരം സമത് അക്യാദിൻ ബുള്ളറ്റ് ഹെഡറിലൂടെ ഗോള്‍ നേടുക ആയിരുന്നു. തുടർന്നും മികച്ച അവസരങ്ങള്‍ ഇരു ടീമുകളും സൃഷ്ടിച്ചു. രണ്ടാം പകുതിയില്‍ ലഭിച്ച […]

യൂറോകപ്പ് 2024: പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റ് റൊണാള്‍ഡോയും പോർച്ചുഗലും പുറത്ത്; ഫ്രാൻസ് സെമി ഫൈനലില്‍

ഡൽഹി: യൂറോ കപ്പ് 2024ല്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോർച്ചുഗലും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലില്‍ പോർച്ചുഗലിനെ കീഴ്പ്പെടുത്തി ഫ്രാൻസ് സെമി ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോള്‍ രഹിതമായി നിന്ന മത്സരത്തില്‍ ഷൂട്ടൗട്ടില്‍ ആയിരുന്നു ഫ്രാൻസിന്റെ ജയം. അവസരങ്ങള്‍ സൃഷ്ടിക്കാൻ ഇരു ടീമുകളും ഏറെ പ്രയാസപ്പെട്ട മത്സരനായിരുന്നു ഇന്ന് കണ്ടത്. മികച്ച ഡിഫൻസീവ് അടിത്തറ കാത്ത രണ്ട് ടീമും ഗോള്‍ അടിക്കുന്നതിനെക്കാള്‍ ഗോള്‍ വഴങ്ങാതിരിക്കാൻ ആണ് ശ്രമിച്ചത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഗോള്‍ വന്നില്ല. തുടർന്ന് കളി […]

വാട്ടര്‍ സല്യൂട്ട്, വാംഖഡെയിലെ നൃത്തച്ചുവട്; വരവേറ്റത് ജനസാഗരം; ആവേശക്കൊടുമുടിയില്‍ മുംബൈ; 125 കോടി രൂപയുടെ ചെക്ക് കൈമാറി; വിജയകിരീടവുമായി ക്രിക്കറ്റ് ടീം ഇന്ത്യയില്‍

മുംബയ് : വെസ്റ്റ് ഇൻഡീസില്‍ നടന്ന ട്വന്റി-20 ലോകകപ്പിലെ വിജയകിരീടവുമായെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അതിഗംഭീര വരവേല്‍പ്പ് നല്‍കി രാജ്യം. ബെറില്‍ ചുഴലിക്കാറ്റുകാരണം മൂന്നുദിവസം ബാർബഡോസില്‍ കുടുങ്ങിപ്പോയ രോഹിത് ശർമ്മയും സംഘവും ഇന്നലെ രാവിലെ ആറുമണിയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ നൂറുകണക്കിന് ആരാധകർ സ്വീകരിക്കാനെത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് മൗര്യ ഐ.ടി.സിഹോട്ടലിലേക്ക് പോയ ടീം 11.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദർശിച്ച്‌ കിരീടം കൈമാറി. വിജയികളെ അഭിനന്ദിച്ച മോദി ടീമംഗങ്ങളുമായി ലോകകപ്പ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തുടർന്ന് ടീം വിക്ടറി പരേഡിനായി മുംബയ്‌യിലേക്ക് […]

‘ലോകകിരീടം ജന്മനാട്ടില്‍’; ട്വന്‍റി 20 കിരീടവുമായി ലോക ചാമ്പ്യന്മാർ ജന്മനാട്ടിൽ മടങ്ങിയെത്തി, ടീമിന് പ്രൗഢഗംഭീരമായ സ്വീകരണം, തുറന്ന ബസില്‍ പരേഡിനു ശേഷം ക്യാപ്റ്റൻ ലോകകപ്പ് ബിസിസിഐയ്ക്ക് കൈമാറും, ചിത്രങ്ങൾ കാണാം..

ന്യൂഡൽഹി: ട്വന്‍റി 20 ലോകകപ്പ് 2024 കിരീടവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങള്‍ ജന്മനാട്ടിൽ മടങ്ങിയെത്തി. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ടീമിന് പ്രൗഢഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 9 മണിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോകുന്ന താരങ്ങള്‍ നരേന്ദ്ര മോദിക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. താരങ്ങളെ മോദി നേരിട്ട് അഭിനന്ദിക്കും. ഉച്ചയ്ക്ക് ടീമംഗങ്ങള്‍ മുംബൈയ്ക്ക് തിരിക്കും. വൈകിട്ട് വാങ്കഡെ സ്റ്റേഡിയത്തിന് സമീപം വിക്ടറി പരേഡും ബിസിസിഐ സംഘടിപ്പിക്കുന്നുണ്ട്. ബാർബഡോസില്‍ ചുഴലിക്കാറ്റ് വീശിയടിച്ചതാണ് താരങ്ങളുടെ മടക്കയാത്ര വൈകാന്‍ കാരണം. താരങ്ങള്‍ ലോകകപ്പ് ചുംബിക്കുന്ന ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ […]

സുനിൽ വൽസനും ശ്രീശാന്തിനും ശേഷം നിറപുഞ്ചിരിയോടെ സഞ്ജു സാംസൺ വന്നിറങ്ങി; കേരളക്കരയ്ക്ക് അഭിമാനം

ന്യൂഡൽഹി: ട്വന്റി20 ലോകകപ്പുമായി വെസ്റ്റ് ഇൻഡീസിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. ഇന്ത്യ ലോകകപ്പ് ഉയർത്തിയപ്പോൾ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും സ്ക്വാഡിലുണ്ടായിരുന്നത് കേരളക്കരയ്ക്ക് അഭിമാനമാണ്. നിറപുഞ്ചിരിയോടെയായിരുന്നു മലയാളികളുടെ അഭിമാനമായ സഞ്ജു ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. സുനിൽ വൽസനും എസ് ശ്രീശാന്തിനും ശേഷം ക്രിക്കറ്റ് ലോകകപ്പ് വിജയിക്കുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു സാംസൺ. വൻ സ്വീകരണമാണ് ഇന്ത്യൻ ടീമിന് ഡൽഹി വിമാനത്താവളത്തിന് പുറത്ത് ലഭിച്ചത്. പുലർച്ചെ മുതൽ […]

യൂറോ കപ്പ്; ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു; പോരടിക്കുന്നത് പ്രീക്വാർട്ടറില്‍ വിജയിച്ച എട്ട് ടീമുകൾ; ആദ്യ മത്സരം സ്പെയിനും ജർമനിയും തമ്മിൽ; ഇനി പോരാട്ടം കടുക്കും…..!

ബെർലിൻ: 2024 യൂറോ കപ്പിന്റെ ക്വാർട്ടർ ചിത്രം തെളിഞ്ഞു. പ്രീക്വാർട്ടറില്‍ നിന്ന് വിജയിച്ച എട്ടു ടീമുകളാണ് ക്വാർട്ടറില്‍ പോരടിക്കുന്നത്. വെള്ളിയാഴ്ചയാണ് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. കരുത്തരായ സ്പെയിനും ജർമനിയും തമ്മിലാണ് ആദ്യ ക്വാർട്ടർ മത്സരം. വെള്ളിയാഴ്ച രാത്രി 9.30 നാണ് മത്സരം. പോർച്ചുഗല്‍-ഫ്രാൻസ് മത്സരം വെള്ളിയാഴ്ച രാത്രി12.30 ന് നടക്കും. ഈ രണ്ടു മത്സരങ്ങളിലേയും ജേതാക്കളാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുന്നത്. ക്വാർട്ടറിലെ മറ്റുമത്സരങ്ങളില്‍ നെതർലൻഡ്സ് തുർക്കിയുമായും ഇംഗ്ലണ്ട് സ്വിറ്റ്സർലൻഡുമായും കളിക്കും. ശനിയാഴ്ച രാത്രിയാണ് ഈ മത്സരങ്ങള്‍. വിജയികള്‍ രണ്ടാം സെമിയില്‍ ഏറ്റുമുട്ടും.

വനിതാ ടെസ്റ്റ്; ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ പെണ്‍പുലികള്‍; ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം

ചെന്നൈ: റെക്കാഡുകള്‍ കടപുഴകിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏക വനിതാ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പത്ത് വിക്കറ്റിന്റെ ഗംഭീര ജയം. ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം വേദിയായ ടെസ്റ്റിന്റെ അവസാന ദിനം ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 37 റണ്‍സിന്റെ വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ 9.2 ഓവറില്‍ ഇന്ത്യ മറികടന്നു. സ്‌കോര്‍: ഇന്ത്യ -603/6 ഡിക്ലയേര്‍ഡ്,37/0. ദക്ഷിണാഫ്രിക്ക-266/10, 373/10 മത്സരത്തിന്റെ അവസാന ദിനമായ ഇന്നലെ 232/2 എന്ന നിലയില്‍ ഫോളോണ്‍ പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 373 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ദക്ഷിണാഫ്രിക്കള്‍ ക്യാപ്ടന്‍ ലൗറ വോള്‍വാര്‍ട്ട് (122) ഇന്നലെ സെഞ്ച്വറി നേടി. […]

ബാര്‍ബഡോസില്‍ മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും; വിമാനത്താവളം അടച്ചു; ലോകചാമ്പ്യന്‍മാരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം വൈകും

ബാര്‍ബഡോസ്: ശനിയാഴ്ച ട്വന്റി 20 ലോകക്പ്പ് ഫൈനലിന് വേദിയായ ബാര്‍ബഡോസില്‍ നിന്നുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മടക്കം പ്രതിസന്ധിയില്‍. കനത്ത മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും ഉള്‍പ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് ലോകചാമ്പ്യന്‍മാരുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നതിന് കാരണം. നിലവില്‍ ഹോട്ടലില്‍ തന്നെ കഴിയുകയാണ് ടീം അംഗങ്ങള്‍. കാലാവസ്ഥ അനുകൂലമായി മാറിയാല്‍ തിങ്കളാഴ്ച അല്ലെങ്കില്‍ ചൊവ്വാഴ്ച രോഹിത് ശര്‍മ്മയും സംഘവും നാട്ടിലേക്ക് മടങ്ങും. നിലവില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പെത്തിയതിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിരിക്കുകയാണ്. കപ്പുമായി നാട്ടിലെത്തുന്ന ഇന്ത്യന്‍ ടീമിന് വന്‍ സ്വീകരണമൊരുക്കാനുള്ള പദ്ധതിയിലാണ് ബിസിസിഐ എന്നാണ് വിവരം.