video
play-sharp-fill

മുൻ ഫോർമുല വൺ ലോകചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു

ബുഡാപെസ്റ്റ്: മുൻ ഫോർമുല വൺ ലോകചാമ്പ്യൻ സെബാസ്റ്റ്യൻ വെറ്റൽ വിരമിക്കുന്നു. ആസ്റ്റൻ മാർട്ടിൻ താരമായ വെറ്റൽ സീസൺ അവസാനത്തോടെ തന്‍റെ കരിയർ അവസാനിപ്പിക്കും. 2010 മുതൽ തുടർച്ചയായി നാല് വർഷം അദ്ദേഹം ലോകകിരീടം നേടിയിട്ടുണ്ട്. 2010 മുതൽ 2013 വരെ റെഡ് […]

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ വീണ്ടും ശ്രീലങ്കയുടെ മുന്നേറ്റം

ദുബായ്: പാകിസ്താനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ജയിച്ച ശ്രീലങ്ക വീണ്ടും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിംഗിൽ മുന്നേറി. ശ്രീലങ്ക ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. രണ്ടാം ടെസ്റ്റിൽ പാക്കിസ്ഥാനെ 246 റൺസിന് തോൽപ്പിച്ച ശ്രീലങ്ക രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലാക്കി. ലോക […]

ഫിഫ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് മറിച്ചു വിറ്റാൽ പിഴ ഉണ്ടാകും

ദോഹ: ഫിഫയുടെ അനുമതിയില്ലാതെ ലോകകപ്പ് ടിക്കറ്റ് വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താൽ 250000 റിയാൽ പിഴ അടയ്ക്കേണ്ടിവരും. ലോകകപ്പിന്റെ ആതിഥേയരെന്ന നിലയിൽ ഖത്തർ സ്വീകരിച്ച നിയമ നടപടികൾ അനുസരിച്ചാണിത്. 2021 ലെ നിയമം 10 പ്രകാരം ഫിഫയുടെ അനുമതിയില്ലാതെ മാച്ച് ടിക്കറ്റ് […]

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.30നു നടക്കും. നാളെ ഉച്ചയ്ക്ക് 1.30നാണ് മത്സരങ്ങൾ ആരംഭിക്കുക. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത് 6 ഒളിമ്പിക് മെഡൽ ജേതാക്കളാണ്. നാളെ ആരംഭിക്കുന്ന ഗെയിംസിൽ മീരാബായ് ചാനു, […]

മരുന്നടിച്ച് മെഡൽ വേണ്ട; ഉത്തേജക മരുന്നു നിരോധന ബിൽ ലോക്സഭ പാസാക്കി

ന്യൂഡൽഹി: ഉത്തേജക മരുന്ന് പരിശോധന കർശനമാക്കാനും ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് കൂടുതൽ നിയമ പരിരക്ഷ നൽകാനും ഉദ്ദേശിച്ചുള്ള ഉത്തേജക വിരുദ്ധ ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ഉത്തേജക ഉപയോഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം നടത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി […]

അഭിനയകുലപതിയായി നെയ്മര്‍; അര്‍ഹതയില്ലാത്ത പെനാല്‍ട്ടി നേടി

പാരീസ്: കഴിഞ്ഞ ദിവസം ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പിഎസ്ജി ജാപ്പനീസ് ക്ലബ് ഗാംബ ഒസാക്കയെ തോൽപ്പിച്ചിരുന്നു. ഇരട്ടഗോളുകളും അസിസ്റ്റുമായി ബ്രസീല്‍താരം നെയ്മര്‍ കളിയിൽ തിളങ്ങി. എന്നാൽ പെനാൽറ്റിക്ക് വേണ്ടി നെയ്മറുടെ പ്രകടനം കളിക്കളത്തിലെ പ്രകടനത്തേക്കാൾ ഫുട്ബോൾ ലോകത്ത് ചർച്ചാ വിഷയമായി. നേരത്തെ […]

ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ്സ് കളിക്കാരാണ് ഇന്ത്യയിലെത്തിയത്. പാകിസ്താന്‍റെ പുരുഷ, വനിതാ ടീമുകളും മത്സരരംഗത്തുണ്ട്. ഓഗസ്റ്റ് 10 വരെ നീളുന്ന ചെസ്സ് ഒളിമ്പ്യാഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിതെളിക്കും 30 […]

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി മാറ്റി; ഇക്കുറി യുഎഇയിൽ

ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടത്താനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ വേദി മാറ്റി. ഈ വർഷത്തെ ഏഷ്യാ കപ്പ് യുഎഇയിലാണ് നടക്കുക. ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെന്‍റ് ആണ് യുഎഇയിലേക്ക് മാറ്റിയത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏഷ്യാ കപ്പ് ശ്രീലങ്കയിൽ […]

അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ​ഗപ്റ്റിൽ ഒന്നാമത്

അന്താരാഷ്ട്ര ടി20യിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ന്യൂസിലൻഡ് ഓപ്പണർ മാർട്ടിൻ ​ഗപ്റ്റിൽ ഇനി ഒന്നാമത്. ഇന്നലെ സ്കോട്ട്ലൻഡിനെതിരായ ടി20 മത്സരത്തിൽ 40 റൺസുമായാണ് ഗപ്റ്റിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയാണ് ഗപ്റ്റിൽ മറികടന്നത്. 128 മൽസരങ്ങളിൽ നിന്നും 3379 […]

വിന്‍ഡീസിനെ 119 റണ്‍സിന് തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: മൂന്നാം ഏകദിനത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചു. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഇന്ത്യ 119 റണ്‍സിനാണ് വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചത്. ശിഖർ ധവാനും സംഘവും മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ […]