ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം; ലക്നൗവിനെതിരെ മൂന്ന് റൺസിന്റെ ആവേശ വിജയം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം; ലക്നൗവിനെതിരെ മൂന്ന് റൺസിന്റെ ആവേശ വിജയം

Spread the love

സ്വന്തം ലേഖകൻ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മൂന്ന് റണ്‍സിന് തോല്‍പ്പിച്ചാണ് വിജയം. വിന്‍ഡീസ് താരം ഷിംറോണ്‍ ഹിറ്റ്മയറാണ് കളിയിലെ താരം. ഹിറ്റ്മയറുടെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

രാജസ്ഥാൻ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ലക്നൗവിന്റെ പോരാട്ടം 162 ൽ അവസാനിക്കുകയായിരുന്നു. മത്സരത്തിൽ നേടിയ ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. നാല് മത്സരങ്ങളിൽ നിന്നും മൂന്ന് ജയങ്ങളും ഒരു തോൽവിയുമായി ആറ് പോയിന്റാണ് രാജസ്ഥാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസാണ് എടുത്തത്. വിൻഡീസ് താരം ഷിംറോൺ ഹെറ്റ്മയറുടെ (Shimron Hetmyer) തകർപ്പൻ അർധസെഞ്ചുറി പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. ഹെറ്റ്മയർക്ക് പുറമെ രവിചന്ദ്രൻ അശ്വിൻ (28), ദേവ്ദത്ത് പടിക്കൽ (29) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം സഞ്ജു സാംസൺ (13) ഈ മത്സരത്തിലും നിരാശപ്പെടുത്തി.

ലക്നൗവിനായി കൃഷ്ണപ്പ ഗൗതമും ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.