Spread the love

ഡൽഹി: മൂന്ന് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് വീഴ്ത്തി ഇംഗ്ലണ്ട് വനിതകള്‍.

video
play-sharp-fill

മഴ വില്ലനായ കളിയില്‍ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ വിജയം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 29 ഓവറില്‍ 143/8 എന്ന സ്കോറാണ് നേടിയത്.

മഴയെത്തുടർന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 24 ഓവറില്‍ 115 റണ്‍സാണ് ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യമായി നിശ്ചയിച്ചത്. 18 പന്തുകള്‍ ബാക്കി നില്‍ക്കെ ആതിഥേയർ വിജയം നേടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ പരമ്പര സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി. നേരത്തെ ആദ്യ കളിയില്‍ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചിരുന്നു. ഈ മാസം 22 നാണ് പരമ്ബരയിലെ അവസാന മത്സരം. ഈ കളിയില്‍ വിജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും.