Spread the love

സ്വന്തം ലേഖകൻ
മുംബൈ: ഐപിഎല്ല് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് റണ്‍സിന് തോല്‍പിച്ചു.

video
play-sharp-fill

ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. കൊല്‍ക്കത്ത 19.4 ഓവറില്‍ 210 റണ്‍സിന് ഓള്‍ ഔട്ടായി.

61 പന്തില്‍ 103 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ദേവ്ദത്ത് പടിക്കല്‍-24, സഞ്ജു സാംസണ്‍-38, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-26 നോട്ടൗട്ട്, റിയാന്‍ പരാഗ്-5, കരുണ്‍ നായര്‍-3, രവിചന്ദ്രന്‍ അശ്വിന്‍-2 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു രാജസ്ഥാന്‍ ബാറ്റര്‍മാരുടെ പ്രകടനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റും, ശിവം മാവി, പാറ്റ് കമ്മിന്‍സ്, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

51 പന്തില്‍ 85 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ഫിഞ്ച്-58, സുനില്‍ നരെയ്ന്‍-0, നിതീഷ് റാണ-18, ആന്ദ്രെ റസല്‍-0, വെങ്കടേഷ് അയ്യര്‍-6, ഷെല്‍ഡണ്‍ ജാക്‌സണ്‍-8, ശിവം മാവി-0, പാറ്റ് കമ്മിന്‍സ്-0, ഉമേഷ് യാദവ്-21, വരുണ്‍ ചക്രവര്‍ത്തി-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

രാജസ്ഥാനു വേണ്ടി ഹാട്രിക് ഉള്‍പ്പെടെ യുസ്വേന്ദ്ര ചഹല്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. ഒമെഡ് മക്കോയി രണ്ടു വിക്കറ്റും, പ്രസിദ്ദ് കൃഷ്ണയും, രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.