കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; സഹല്‍ കളിക്കില്ല, ലൂണ ക്യാപ്റ്റന്‍; കപ്പ് നേടുമെന്ന ആത്മ വിശ്വാസത്തിൽ ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു; സഹല്‍ കളിക്കില്ല, ലൂണ ക്യാപ്റ്റന്‍; കപ്പ് നേടുമെന്ന ആത്മ വിശ്വാസത്തിൽ ബ്ലാസ്‌റ്റേഴ്‌സ്

Spread the love

സ്വന്തം ലേഖകൻ

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും അല്‍പസമയത്തിനകം ഏറ്റുമുട്ടും.കപ്പ് നേടുമെന്ന ആത്മ വിശ്വാസത്തിലാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ലൈന്‍ അപ്: ഗില്‍, ഖബ്ര, ലെസ്‌കോവിച്, ഹോര്‍മിപാം, സന്ദീപ്, ജീക്‌സണ്‍, പൂടിയ, ലൂണ, രാഹുല്‍ കെപി, പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വെസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സബ്: കരണ്‍ജിത്, ബിജോയ്, സിപോവിച്, സഞ്ജീവ്, നിഷു, ആയുഷ്, വിന്‍സി, പ്രശാന്ത്, ചെഞ്ചോ.

അതേസമയം സ്വന്തം ജേഴ്‌സിയായ യെല്ലോ ധരിച്ചിറങ്ങാൻ ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കില്ലെന്ന് ആരാധകരിൽ നിരാശ പടർത്തുന്നുണ്ട്. ഹൈദരാബാദ് എഫ് സിയുടെ ജേഴ്‌സിയും മഞ്ഞയാണ്. ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയത് ഹൈദരാബാദ് ആയതിനാൽ യെല്ലോ ജേഴ്‌സി അനുവദിച്ചത് അവർക്കാണ്. കറുപ്പു നിറമുള്ള ജഴ്സിയിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുക.

ഗോവയിലെ സ്‌റ്റേഡിയത്തിൽ നൂറ് ശതമാനം കാണികൾക്കും ഫൈനൽ മത്സരം കാണാൻ അനുമതിയുണ്ട്. കേരളത്തിൽ നിന്നടക്കം നിരവധി ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് മത്സരം നേരിട്ട് കാണുന്നതിനായി ഗോവയിലെത്തിയിട്ടുള്ളത്. ടിക്കറ്റുകളൊക്കെ നേരത്തെ തന്നെ വിറ്റുതീർന്നിരുന്നു