video
play-sharp-fill

ടെലി കണ്‍സള്‍ട്ടേഷന്‍ സേവനവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാവുന്നതാണ്. ലോക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ അടുത്തെത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് അറിയിച്ചു. പുതിയ രോഗികള്‍ക്കും നിലവില്‍ ഇവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സ സ്വീകരിക്കുന്നവര്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അടിയന്തര ഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. […]

ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്; മൂക്ക് സംവിധാനം പ്രയോജനപ്പെടുത്തി യൂണിവേഴ്‌സിറ്റി

സ്വന്തം ലേഖകൻ കൊച്ചി: കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണില്‍ കഴിയുമ്പോഴും കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കിലാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ ക്ലാസ് മുറികള്‍ സജ്ജമാക്കിക്കൊണ്ടാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി പഠനം അധ്യയന വര്‍ഷം തടസമില്ലാതെ നടത്തുന്നത്. കൊറോണക്കാലത്തും യൂണിവേഴ്‌സിറ്റിയിലെ 1200 വിദ്യാര്‍ത്ഥികളും അധ്യാപകരും ഓണ്‍ലൈന്‍ ക്ലാസ്മുറികളില്‍ സജീവമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണത്തിന് അദ്ധ്യാപകരുമായി സംവധിക്കാനും മറ്റു വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താനും യൂണിവേഴ്‌സിറ്റി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി വെര്‍ച്വല്‍ സ്റ്റഡി പ്ലാറ്റ്‌ഫോമായ മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സാണ്( മൂക്) യൂണിവേഴ്‌സിറ്റി തയാറാക്കിയിരിക്കുന്നത്. ഈ […]

ലോക്ഡൗണിനിടയിലും ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്‌തെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി

സ്വന്തം ലേഖകൻ കൊച്ചി: ലോക്ഡൗണ്‍ കാലത്തും നിറ്റാ ജലാറ്റിന്‍ ഇന്ത്യ കമ്പനിയുടെ കാതികുടത്തെ ഉള്‍പ്പെടെയുള്ള ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത് നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്താണെന്ന് നിറ്റാ ജലാറ്റിന്‍ കമ്പനി മാനേജ്‌മെന്റ് വ്യക്തമാക്കി. രാജ്യത്തെ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് പ്രതിദിനം 7 കോടി ക്യാപ്‌സ്യൂളുകള്‍ ഉണ്ടാക്കാന്‍ ആവശ്യമായ ജലാറ്റിന്‍ നിര്‍മിക്കുന്നത് കമ്പനിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ രാജ്യത്ത് മരുന്ന് ലഭ്യതയുടെ കാര്യത്തില്‍ വന്‍ പ്രതിസന്ധി നേരിടുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ ബ്ലഡ് പ്ലാസ്മ എക്‌സ്പാന്‍ഡര്‍ ഉണ്ടാക്കാനുള്ള […]

കോവിഡ്-19: കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയെ നിയന്ത്രിക്കുന്നതിനായി കേരളത്തിന് സഹായ പാക്കേജുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ സംഭാഷണത്തെ തുടര്‍ന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.5 കോടി രൂപ സംഭാവന ഉള്‍പ്പെടെയുള്ള സഹായ പാക്കേജ് പ്രഖ്യാപിച്ചത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍, വയനാട് എന്നിവിടങ്ങളിലുള്ള ആസ്റ്ററിന്റെ ആശുപത്രികളില്‍ സര്‍ക്കാര്‍ അധികാരികള്‍ നിര്‍ദ്ദേശിച്ചയക്കുന്ന രോഗികളെ പരിചരിക്കുന്നതിനായി 750 കിടക്കകള്‍ സമര്‍പ്പിക്കും. ആസ്റ്ററിന്റെ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ […]

കോവിഡ് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷൻ

സ്വന്തം ലേഖകൻ കോട്ടയം : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതുസംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. ഇത് സംബന്ധിച്ച് വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്റെയും, ശുചിത്വ മിഷന്റെയും ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാവുതാണ്. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചി’ുള്ള കേന്ദ്രങ്ങള്‍ എിവിടങ്ങളില്‍ മാലിന്യസംസ്‌കരണങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഉപയോഗിച്ച […]

കോവിഡ്19: ജോയിആലുക്കാസ് വില്ലേജ് ഇനിമുതല്‍ ഐസൊലേഷന്‍ ഗ്രാമം

സ്വന്തം ലേഖകൻ കാസര്‍കോഡ്: കോവിഡ് 19 ലക്ഷണമുള്ളവരെ താമസിപ്പിക്കുന്നതിനായി ജില്ലയിലെ എന്‍മഗജേ പഞ്ചായത്തില്‍ ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ പണിപൂര്‍ത്തീകരിച്ച 36 വീടുകള്‍ വിട്ടുനല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഫൗണ്ടേഷന്‍ പണിപൂര്‍ത്തിയാക്കിയ വീടുകളാണ് ഐസൊലേഷന്‍ ബ്ലോക്കാക്കി മാറ്റുന്നത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പുതുതായി പണികഴിപ്പിച്ച വീടുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുനല്‍കിയതെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സായ് ട്രസ്റ്റിന് കൈമാറിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കോവിഡ്-19: ചികിത്സാ സൗകര്യമൊരുക്കാന്‍  മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോക്ടര്‍

സ്വന്തം ലേഖകൻ കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത്കെയര്‍ മെഡിയോര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സര്‍ക്കാരിന് വിട്ടു നല്‍കും. ഡല്‍ഹി എന്‍സിആറിലെ മനേസറിലെ ആശുപത്രി വിട്ടുനല്‍കാമെന്നറിയിച്ച് ഡോ. ഷംഷീര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ആശുപത്രി സര്‍ക്കാരിന് ഉചിതമായ രീതിയില്‍ […]

കോവിഡ്-19: ചികിത്സാ സൗകര്യമൊരുക്കാന്‍  മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി സര്‍ക്കാറിന് വിട്ടുനല്‍കാന്‍ സന്നദ്ധതയറിയിച്ച് പ്രവാസി മലയാളി ഡോക്ടര്‍

സ്വന്തം ലേഖകൻ കൊച്ചി: രാജ്യം മഹാമാരിയായ കൊറോണ വൈറസിനെതിരായ പോരാട്ടം തുടരുന്നതിനിടെ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി സജ്ജമാക്കുന്നതിന് സഹായവുമായി പ്രവാസി മലയാളി സംരംഭകന്‍ ഡോ. ഷംഷീര്‍ വയലില്‍. ഇതിനായി ഡോ. ഷംഷീറിന്റെ നേതൃത്വത്തിലുള്ള മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത്കെയര്‍ മെഡിയോര്‍ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സര്‍ക്കാരിന് വിട്ടു നല്‍കും. ഡല്‍ഹി എന്‍സിആറിലെ മനേസറിലെ ആശുപത്രി വിട്ടുനല്‍കാമെന്നറിയിച്ച് ഡോ. ഷംഷീര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചു. കൊറോണയെ ചെറുക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും ആശുപത്രി സര്‍ക്കാരിന് ഉചിതമായ രീതിയില്‍ […]

പാലിയം സാന്ത്വന പരിചരണ കേന്ദ്രത്തിന് സഹായവുമായി മിലാപ്; ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 6.5 ലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സൗജന്യ പാലിയേറ്റീവ് കെയര്‍ സേവനം നല്‍കുന്ന ‘പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് 6.5 ലക്ഷം രൂപ. മലയാളിയായ ഡോക്ടര്‍ രാജഗോപാല്‍ തുടക്കം കുറിച്ച സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ഓണ്‍ലൈന്‍ മുഖേനെ സഹായ ഹസ്തവുമായി എത്തിയത് നിരവധിപ്പേരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിന്റെ ധനസമാഹരണം പാലിയത്തിന്റെ രോഗികള്‍ക്ക് ഏറെ സഹായകരമാകും . ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി മാറിയ പരിചരണ കേന്ദ്രമാണ് പാലിയം. അര്‍ബുദ രോഗികള്‍ […]

പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

സ്വന്തം ലേഖകൻ കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 20-ലേക്ക് നീട്ടി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ തീരുമാനം. ഈ മാസം 25-ായിരുന്നു എന്‍ട്രി സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി.  www.pepperawards.com എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രി ഫീസ് ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് www.pepperawards.com സന്ദര്‍ശിക്കുക. ഫോണ്‍: 98460 50589, 75599 50909, 0484- 4026067