video
play-sharp-fill

ജീവന്റെ തുടിപ്പുതേടിയുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ; സൗരയൂഥത്തിന് പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

വാഷിങ്ടണ്‍: സൗരയൂഥത്തിനു പുറത്ത് ആറ് പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ. സൂര്യനെക്കാള്‍ 40 മടങ്ങ് വലുപ്പമുള്ള ഭീമന്‍ നക്ഷത്രത്തെ വലംവെക്കുന്ന എച്ച്.ഡി. 36384 ബി. എന്ന ഗ്രഹമാണ് ഒരെണ്ണം. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ടി.ഒ.ഐ.-198ബി, ടി.ഒ.ഐ.-2095ബി, ടി.ഒ.ഐ.-2095സി, ടി.ഒ.ഐ.-4860ബി, എം.ഡബ്ല്യു.സി.-758സി എന്നിവയാണ് മറ്റുള്ളവ. ഇതോടെ സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഗ്രഹങ്ങളുടെ എണ്ണം 5502 ആയി. പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനും സൗരയൂഥത്തിന് പുറത്ത് ജീവന്റെ തുടിപ്പുതേടിയുള്ള മനുഷ്യന്റെ യാത്രയിലും കണ്ടെത്തല്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍. 1992-ലാണ് ആദ്യമായി അന്യഗ്രഹങ്ങളെ കണ്ടെത്തിയത്.

പുത്തൻ മാറ്റങ്ങളുമായി അകത്തും പുറത്തും രാജകീയ പ്രൗഢിയിൽ മാരുതിയുടെ രാജാവ്; സ്വന്തം തലമുറയിലെ വീരന്മാരെ മലർത്തിയടിച്ച് തലയെടുപ്പോടെ സ്വിഫ്റ്റ്

വാഹനങ്ങളുടെ രാജാവാണ് മാരുതി സുസുക്കി എന്നു വേണമെങ്കിൽ പറയാം. ഇറങ്ങിയ അന്നുമുതൽ തലമുറകൾ മാറിമറിഞ്ഞിട്ടും മാരുതി സുസുക്കി വാഹനങ്ങളോടുള്ള പ്രിയം ആർക്കും കുറഞ്ഞിട്ടില്ല. ഇപ്പോഴിതാ 2024 ജൂണിലെ വില്‍പ്പന ഡാറ്റ പുറത്തുവിട്ടിരിക്കുകയാണ് മാരുതി സുസുക്കി. മൊത്തം 17 മോഡലുകളാണ് കമ്പനി ഇന്ത്യൻ വിപണിയില്‍ വില്‍ക്കുന്നത്. ഇതില്‍ ഒമ്പത് മോഡലുകള്‍ അരീനയില്‍ നിന്നും എട്ട് മോഡലുകള്‍ നെക്‌സ ഡീലർഷിപ്പുകള്‍ വഴിയും വില്‍ക്കുന്നു. കഴിഞ്ഞ മാസം നാലാം തലമുറ സ്വിഫ്റ്റായിരുന്നു കമ്പനിയുടെ നമ്പർ വണ്‍ കാർ. മെയ് മാസത്തിലും സ്വിഫ്റ്റ് കമ്പനിയുടെയും രാജ്യത്തിൻ്റെയും നമ്പർ-1 കാറായിരുന്നു. കമ്പനിക്കായി […]