സ്മാർട്ട് ഫോണിന് പകരം എന്താവും വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? ആവശ്യമായ കാര്യങ്ങളെല്ലാം കണ്ണുചിമ്മി തുറക്കുന്നതോടെ മുന്നില്‍ തെളിയും ; പത്തു വർഷത്തിനുള്ളില്‍ സ്മാർട്ട് ഫോണുകള്‍ക്ക് ബദലായി ഈ ഡിവൈസ് എത്തുമെന്ന് സക്കർബർഗ്
സ്മാർട്ട് ഫോണുകള്‍ ജീവിതത്തിലെ അവിഭാജ്യ ഘടകമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മൊബൈല്‍ ഫോണ്‍ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച രണ്ട് പതിറ്റാണ്ടിനിടെ സാങ്കേതികവിദ്യ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ ഫീച്ചർ ഫോണുകളും സ്മാർട്ട് ഫോണുകളുമായി രൂപാന്തരം പ്രാപിച്ചതുപോലും അറിയാതെയാണ് നാം അവയുടെ ഉപയോക്താക്കാളായതും. ഊണിലും ഉറക്കത്തിലും സ്മാർട്ട് ഫോണുകള്‍ക്കൊപ്പമാണ് ഇന്ന് പലരും ജീവിക്കുന്നതുതന്നെ. അത്തരമൊരു സാഹചര്യത്തില്‍ സ്മാർട്ട് ഫോണിന് പകരം എന്താവും വരികയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് മെറ്റ സി.ഇ.ഒ മാർക്ക് സക്കർബർഗ്. മൊബൈല്‍ ഫോണ്‍ യുഗത്തിന്റെ അന്ത്യമടുത്തെന്ന് പറയുന്ന സക്കർബർഗ്, ഇതിനു […]