കേരള എൻ ജി ഒ അസോസിയേഷൻ സമാശ്വാസ പുനർനിർമ്മാണ പദ്ധതി യായ സഞ്ജീവനം ഭവനനിർമ്മാണ പദ്ധതി ജൂലായ് അഞ്ചിന് പുതുപ്പള്ളിൽ ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും

സ്വന്തം ലേഖകൻ കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച സമാശ്വാസ പുനർനിർമ്മാണ പദ്ധതിയായ സഞ്ജീവനം ഭവന നിർമ്മാണ പദ്ധതിയ്ക്ക് ജൂലായ് അഞ്ചിന് തുടക്കമാവും. പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി തച്ചുകുന്ന് കോളനിയ്ക്ക് സമീപം നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജൂലായി അഞ്ചിന് രാവിലെ 9.30ന് നിർവ്വഹിക്കും . അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ചവറ ജയകുമാറിൻ്റെ അധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മാത്യു ഉൾപ്പെടെ വിവിധ സർവ്വീസ് സംഘടനാ നേതാക്കൾ പങ്കെടുക്കും

പി.സി ജോർജ് വീണ്ടും യു.ഡി.എഫിലേയ്ക്ക്: മകൻ ഷോൺ ജോർജ് പൂഞ്ഞാറിൽ സ്ഥാനാർത്ഥി; കളമൊരുക്കുന്നത് രമേശ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ

തേർഡ് ഐ ബ്യൂറോ കോട്ടയം: സ്വതന്ത്രനായി മത്സരിച്ചു പൂഞ്ഞാറിൽ വിജയിച്ച് പി.സി ജോർജ് എം.എൽ.എ യു.ഡി.എഫിലേയ്‌ക്കെന്നു സൂചന. വീണ്ടും യു.ഡി.എഫിലേയ്ക്കു ജോർജ് മടങ്ങിയെത്തിയാൽ, പൂഞ്ഞാറിൽ മകൻ ഷോൺ ജോർജിനെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായതായും പ്രചാരണം. പി.ജെ ജോസഫിന്റെ കേരള കോൺഗ്രസുമായി ലയിച്ചു പി.സി. ജോർജിന് യു.ഡി.എഫിലേക്കു കടന്നു വരാമെന്ന ധാരണയാണ് കോൺഗ്രസ് ഐ വിഭാഗം നേതാക്കൾ ഇടപെട്ട് ഒരുക്കിയിരിക്കുന്നത്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം പുറത്തായപ്പോഴുണ്ടായ ക്ഷീണം മറികടക്കുന്നതിനായാണ് ജോർജിനെ കൂടെക്കൂട്ടാൻ യു.ഡി.എഫ് തന്ത്രം ഒരുക്കുന്നത്. മധ്യതിരുവതാംകൂറിൽ തിരിച്ചടിയുണ്ടായാൽ, ഇതിന്റെ നേട്ടം ജോസ് […]

രാഷ്ട്രീയ വിവാദങ്ങൾക്കിടെ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനൊപ്പം വേദി പങ്കിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ വേദി പങ്കിട്ടത് മെഡിക്കൽ കോളേജിലെ അഭയത്തിന്റെ ഭക്ഷണ വിതരണത്തിന്; നിർണ്ണായക നീക്കവുമായി ഇടതു മുന്നണി

തേർഡ് ഐ ബ്യൂറോ കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ ജില്ലയിൽ കത്തിപ്പടരുന്നതിനിടെ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവനൊപ്പം വേദി പങ്കിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കളത്തിങ്കൽ. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ നേതൃത്വം നൽകുന്ന അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്യുന്ന കേന്ദ്രത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എത്തിയത്. അഭയത്തിന്റെ ഭക്ഷണ വിതരണത്തിന്റെ നൂറാം ദിവസമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദർശനം നടത്തിയത്. ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ധാരണപാലിച്ച് […]

പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അത്മാർത്ഥത കാട്ടണം : മോൻസ് ജോസഫ് എം.എൽ.എ

സ്വന്തം ലേഖകൻ കോട്ടയം: കോവിഡ് മഹാമാരി മൂലം വിദേശത്ത് കുടുങ്ങി കിടക്കുന്ന നമ്മുടെ സഹോദരൻമാരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ അത്മാർത്ഥത കാട്ടണം എന്ന് മോൻസ് ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. പ്രവാസികളെ നാട്ടിലെത്തിക്കാൻ ക്രിയാത്മകമായ ഇടപെടീൽ നടത്താതെ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ രാഷ്ട്രിയ നേട്ടമുണ്ടാക്കാനുള്ള മൽസരം മാത്രമാണ് നടത്തുന്നത് എന്നും മോൻസ് ജോസഫ് എം.എൽ.എ കുറ്റപെടുത്തി. കേരളാ യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്ട്രേറ്റ് പടിക്കൽ നടന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുത്ത് […]

മാണിയെ ഉപദ്രവിച്ചത് എല്‍ഡിഎഫ്; ധാരണകൾ പാലിച്ചാല്‍ ജോസ് വിഭാഗത്തിന് യുഡിഎഫിലേക്ക് മടങ്ങിവരാം: ബെന്നി ബെഹനാന്‍

സ്വന്തം ലേഖകൻ കോട്ടയം: കെഎം മാണിയെ ഉപദ്രവിച്ചത് എൽഡിഎഫ് ആണെന്നും, എന്നും കൂടെ നിൽക്കാനെ യുഡിഎഫ് ശ്രമിച്ചിട്ടുള്ളു എന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാൻ. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ധാരണ അം​ഗീകരിച്ച് ഭരണം പി.ജെ ജോസഫ് വിഭാഗത്തിന് കൈമാറിയാല്‍ ജോസ് കെ. മാണി വിഭാഗത്തിന് മുന്നണിയിലേക്ക് തിരിച്ചുവരാമെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേർത്തു. മുന്നണി നിർദേശിച്ച കരാര്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്ക് യുഡിഎഫില്‍ തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. മുന്നണിയിൽ തുടരുന്നതിന് വേണ്ടിയുള്ള അര്‍ഹതയുണ്ടെന്ന് തെളിയിക്കേണ്ടത് അവർ തന്നെയാണ്. കരാര്‍ നടപ്പിലാക്കിയാല്‍ അവരെ […]

സർക്കാർ എല്ലാം കൺസൾട്ടൻസികളെ ഏൽപ്പിക്കുന്നു: പ്രൈസ് വാട്ടര്‍ കൂപ്പര്‍ സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കുന്നു; പിന്നിൽ വൻ അഴിമതിയെന്ന് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് പിണറായി സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ലോകം കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ഒരുമിച്ച് നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തത്തെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കും. ഈ അവസരത്തിൽ ആരും ഒന്നും ചോദിക്കില്ലെന്ന് കരുതി അഴിമതി നടത്തുകയാണ്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. കണ്ണൂംപൂട്ടിയിരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സര്‍ക്കാര്‍ എല്ലാത്തിനും കണ്‍സള്‍ട്ടന്‍സികളെ ഏല്‍പ്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള ലണ്ടന്‍ ആസ്ഥാനമായുള്ള […]

ജോസ് കെ.മാണിയുടെ പുറത്താകൽ: ഹൈക്കമാൻഡ് പ്രശ്‌നത്തിൽ ഇടപെട്ടു; ജോസ് കെ.മാണിയ്ക്കു വമ്പൻ ഓഫർ; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രത്യേക പരിഗണന

തേർഡ് ഐ ബ്യൂറോ കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യു.ഡി.എഫിൽ നിന്നും പുറത്താക്കിയ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് വമ്പൻ പാക്കേജുമായി ഹൈക്കമാൻഡ്. കേന്ദ്രത്തിൽ നിർണ്ണായക സാന്നിധ്യമാകുന്ന രണ്ട് എം.പിമാരുള്ള ജോസ് കെ.മാണി വിഭാഗത്തെ കൈവിട്ടുകളയാൻ ഹൈക്കമാൻഡ് തയ്യാറായിട്ടില്ല. കോൺഗ്രസ് ഹൈക്കമാൻഡ് വിഷയത്തിൽ ഇടപെട്ടതോടെയാണ് ഇന്നലെ പെട്ടന്നു തന്നെ കോൺഗ്രസ് നേതൃത്വം നിലപാട് മാറ്റിയതെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനാണ് ജോസ് കെ.മാണി വിഭാഗത്തെ യു.ഡി.എഫിൽ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്നലെ കോൺഗ്രസ് […]

പെട്രോൾ ഡീസൽ വില വർദ്ധനയ്ക്കെതിരെ : യൂത്ത് കോൺഗ്രസ് പ്രതീകാത്മക ബന്ദ് പനച്ചിക്കാട് നടത്തി

സ്വന്തം ലേഖകൻ പനച്ചിക്കാട് : യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേന്ദ്ര സർക്കാരിൻ്റെ അടിക്കടി ഉള്ള പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതീകാത്മക ബന്ദ് നടത്തി. ആയിരം കേന്ദ്രങ്ങളിൽ 25000 വാഹനങ്ങൾ 15 മിനിറ്റ് റോഡിൻറെ ഇടതുവശത്ത് നിർത്തിയിട്ടു പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി പനച്ചിക്കാട് യൂത്ത് കോൺഗ്രസ് രാവിലെ 11 മണിക്ക് പ്രതീകാത്മക കേരള ബന്ദ് നടത്തി. ഡി.സി.സി സെക്രട്ടറി ജോണി ജോസഫ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബുക്കുട്ടി ഈപ്പൻ യൂത്ത് കോൺഗ്രസ് നേതാക്കളായ അനീഷാ തങ്കപ്പൻ,അരുൺ മർക്കോസ്, വാർഡ് മെമ്പർമാരയായ എബിസൺ ഏബ്രഹാം, റോയി […]

ഇന്ധന വില വര്‍ദ്ധന: യൂത്ത് കോണ്‍ഗ്രസിന്റെ പ്രതീകാത്മക ബന്ദ് ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തുടർച്ചയായ ദിവസങ്ങളിലെ ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ഇന്ന് പ്രതീകാത്മക ബന്ദ് ആചരിക്കും. രാവിലെ 11 മണി മുതല്‍ 11.15 വരെ വാഹനങ്ങള്‍ റോഡിന്റെ ഇരു വശങ്ങളില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കും. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ റോഡിന്റെ ഇരുവശങ്ങളിലുമായി 25 വാഹനങ്ങള്‍ വീതം നിര്‍ത്തിയിട്ടാണ് പ്രതിഷേധം. പൊതുജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളാകണമെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു. സംസ്ഥാനത്ത് 1000 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തുടർച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ സ്വകാര്യ ബസ് […]

എസ്. എസ്. എൽ. സി. വിജയം ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു

സ്വന്തം ലേഖകൻ കോട്ടയം : എസ്. എസ്. എൽ. സി. പരീക്ഷയിൽ 99.38 % വിജയവുമായി സംസ്ഥാനതലത്തിൽ 3-ാം സ്ഥാനത്ത് എത്തിയ ജില്ലയുടെ വിജയനേട്ടത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അഭിനന്ദിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതികൂല സാഹചര്യത്തിൽ നേടിയ ഈ വിജയം കൂടുതൽ തിളക്കമാർന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിജയം നേടിയ വിദ്യാർത്ഥികൾ, അവരെ പരിശീലിപ്പിച്ച അധ്യാപകർ, രക്ഷിതാക്കൾ ഏവരും അഭിനന്ദനം അർഹിക്കുന്നു. ഫുൾ എ പ്ളസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ എല്ലാ സ്കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുമെന്നും പ്രസിഡന്റ് […]