Spread the love

തിരുനനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കിട്ടാത്തതിനാല്‍ റദ്ദാക്കിയതില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

video
play-sharp-fill

ഒറ്റ ദിവസത്തേക്ക്  മന്ത്രി പോയിട്ട് എന്ത് കാര്യമെന്ന് അദ്ദേഹം ചോദിച്ചു. കുവൈത്തില്‍ ചുരുങ്ങിയ മണിക്കൂറുകള്‍ ചെലവിടാന്‍ മന്ത്രി വീണ ജോര്‍ജ് പോയിട്ട് കാര്യമില്ല. കേന്ദ്ര മന്ത്രി കുവൈത്തില്‍ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്.

എല്ലാ മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിരുന്നു. വീണ ജോര്‍ജിന് കേന്ദ്രം  അനുമതി നിഷേധിച്ചതിന്റെ  നിയമവശം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാ മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ടിരുന്നുവെന്നും ഗവർണർ വ്യക്തമാക്കി. കണ്ണൂരിലെ തിരഞ്ഞെടുപ്പ് ഫലം ബോംബ് സംസ്‌കാരത്തിനും കലാപത്തിനുമുള്ള തിരിച്ചടിയാണെന്നും ഗവർണർ പറഞ്ഞു.