Spread the love

കോഴിക്കോട്: സുരേഷ് ഗോപി തൃശൂരിൽ ജയിച്ചതിനെചൊല്ലി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചാനൽ ചർച്ചകളിലെ ‘സംഘ്പരിവാർ നിരീക്ഷകൻ’ ശ്രീജിത്ത് പണിക്കരും തമ്മിലുള്ള വാക്പോര് തുടരുന്നു.

video
play-sharp-fill

സുരേന്ദ്രനെ അനുകൂലിച്ച് ഫെയ്സ്ബുക്കിൽ പ്രതികരണം അറിയിച്ച മുതിർന്ന ബി.ജെ.പി​ നേതാക്ക​ളെ ‘ഭജനസംഘം’ എന്നുവിളിച്ച് പരിഹസിച്ചാണ് ശ്രീജിത്ത് ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്.

‘ഇത്രയും ദിവസം ആയല്ലോ. ഇനിയെങ്കിലും സുരേഷ് ഗോപിയെ പരാജയപ്പെടുത്താൻ ബി.ജെ.പി സംസ്ഥാന ഘടകം ശ്രമിക്കുന്നു എന്ന് ആക്രി നിരീക്ഷകൻ പറഞ്ഞ വീഡിയോ ഭജനസംഘത്തിലെ ആരെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. ബ്ലീസ്’’ എന്നാണ് പുതിയ പോസ്റ്റിൽ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിമർശനം പരിധിവിടുന്നു​വെന്ന് കമന്റിലൂടെ ചൂണ്ടിക്കാട്ടിയവരോട് ‘ഭജനസംഘം ആക്രമിച്ചത് എന്നെയല്ലേ, എന്നെ പറഞ്ഞാൽ ഏത് ദേവേന്ദ്രൻ ആയാലും തിരിച്ചു പറഞ്ഞിരിക്കും’ എന്നാണ് പണിക്കരുടെ മറുപടി. തനിക്കെതിരെ സുരേന്ദ്രൻ ഉന്നയിച്ച ആരോപണത്തിന് തെളിവ് ചോദിക്കാൻ പാടില്ലേ എന്നും ചോദിക്കുന്നു.