video
play-sharp-fill

കുമ്മനം വെങ്ങാചേരിൽ റോജി വർഗീസ് (68) നിര്യാതനായി.

  കുമ്മനം: വെങ്ങാചേരിൽ റോജി വർഗീസ് (68) നിര്യാതനായി. ഭൗതിക ശരീരം വ്യാഴാഴ്ച (11-07-2024) രാവിലെ 8 മണിക്ക് കുമ്മനത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതും, ശേഷം 9:30ന് പള്ളികവലയ്ക്കും ഏനാദിക്കും ഇടയിലുള്ള അയ്മനം ക്രിസ്ത്യൻ ബ്രദറൺ സഭാ ഹാളിൽ കൊണ്ടുവന്ന് ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ :ലീലാമ്മ (മുട്ടുചിറ പടിഞ്ഞാറേ പര്യാത്ത്പറമ്പിൽ) മക്കൾ: ഡെന്നീസ് (സൗദി അറേബ്യ), ഇവാ.ഡാരിസ് (അയ്മനം) മരുമക്കൾ :റിന്റു (മുപ്പാത്തിയിൽ, അയ്മനം), ഹെബ്സിബ (ദൈവത്തറ, അയ്മനം)

കുമരകം ചേന്നാത്ത് ടിജിന്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന-27) ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ നിര്യാതയായി.

  കുമരകം : (വാർഡ് 4) ചേന്നാത്ത് ടിജിന്റെ ഭാര്യ ജെസ്ലീന ജോർജ് (അന്ന-27) ന്യൂസിലാൻഡിലെ ഹാമിൽട്ടണിൽ നിര്യാതയായി. പരേത ഇടുക്കി മേലെചിന്നാർ, പരിന്തിരിക്കൽ കുടുംബാംഗമാണ്. രണ്ടു വർഷമായി നോർത്ത് ഐലൻഡിലെ ഹാമിൽട്ടണിലായിരുന്നു താമസം. സംസ്ക്കാരം : പിന്നീട്

പുത്തനങ്ങാടി കുന്നുംപുറത്ത് വെള്ളാക്കൽ പരേതനായ വി കെ നാരായണന്റെ മകൻ വി എൻ രമേശൻ നിര്യാതനായി

പുത്തനങ്ങാടി: കുന്നുംപുറത്ത് വെള്ളാക്കൽ പരേതനായ വി കെ നാരായണന്റെ മകൻ വി എൻ രമേശൻ(61) നിര്യാതനായി. സംസ്കാരം ചെവ്വാഴ്ച പകൽ 2 മണിക്ക് മുട്ടമ്പലം മുൻസിപ്പൽ ശ്മശാനത്തിൽ. മാതാവ് കുഞ്ഞമ്മ (വട്ടവേലിൽ, കളത്തിപ്പടി). ഭാര്യ ലത(വരകുകാലായിൽ, വാഴൂർ). മക്കൾ നീതു ശ്രീലാൽ , നന്ദു രമേശ്. മരുമകൻ ശ്രീലാൽ (അമയന്നൂർ)

ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു.

  കോട്ടയം: ഇന്ത്യൻ പോപ്പ് ഗായിക ഉഷാ ഉതുപ്പിൻ്റെ ഭർത്താവ് കോട്ടയം കളത്തിപ്പടി സ്വദേശി ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു. 78 വയസായിരുന്നു. കൊൽക്കത്തയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് വിവരം. കോട്ടയം പൈനുംങ്കൽ ചിറക്കരോട്ട് കുടുംബാംഗമാണ് ജാനി ചാക്കോ ഉതുപ്പ്. ബ്രിഗേഡിയർ സി.സി ഉതുപ്പിൻ്റെയും, എലിസബത്തിൻ്റെയും മകനാണ്. 1969-ൽ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. തുടർന്ന് സൗഹൃദം പ്രണയത്തിലേക്ക് എത്തി രണ്ട് വർഷത്തിന് ശേഷം 1971 ലാണ് വിവാഹിതരാകുന്നത്. തുടർന്ന് കൊൽക്കത്തയിൽ നിന്നും കൊച്ചിയിലേക്ക് ജാനിയ്ക്ക് ട്രാൻസ്ഫർ ലഭിച്ചതോടെ […]

കോട്ടയം പുളിക്കച്ചിറ തെക്കേനകത്ത് പരേതനായ ജോസഫിന്റെ മകൻ ബിജി നിര്യാതനായി

കോട്ടയം :പുളിക്കച്ചിറ തെക്കേനകത്ത് പരേതനായ ജോസഫിന്റെ മകൻ ബിജി (54) നിര്യാതനായി. സംസ്കാരം നാളെ (8.7.24) ഉച്ചയ്ക്ക് 2 ന് വീട്ടിലെ ശിശ്രൂഷകൾക്ക് ശേഷം നല്ലയിടയൻ ദേവാലയ സെമിത്തേരിയിൽ. ഭാര്യ ഹാർമീസ് (മുണ്ടക്കയം കാട്ടിൽ പറമ്പിൽ കുടുംബാംഗം ) മക്കൾ: ഡീൻ , ഡിംബിൾ

ഹൃദയാഘാതം ; കെ.ജി.ഒ.എ. കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ.പി പ്രമോദ് കുമാർ അന്തരിച്ചു

കെ.ജി.ഒ.എ. കോട്ടയം ജില്ലാ പ്രസിഡൻ്റ് എൻ.പി പ്രമോദ് കുമാർ (55) അന്തരിച്ചു. കാഞ്ഞിരപ്പള്ളി കെ.ജി.ഒ.എ കോട്ടയം ജില്ല പ്രസിഡണ്ട് എൻ പി പ്രമോദ് കുമാർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് നടന്ന കെജിഒഎ സംസ്ഥാന സംഘടന ക്യാമ്പിൽ പങ്കെടുത്ത് മടങ്ങവേ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ആയും കെ.ജി.ഒ.എ. ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ജില്ലാ ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം പാറത്തോട് ഇഞ്ചിയാനി, (പന്നാങ്കൽ […]

കുമരകം പത്തേക്കർ മുണ്ടുചിറ വീട്ടിൽ എം. കെ കുഞ്ഞുപണിക്കൻ (75) നിര്യാതനായി

  കുമരകം : (വാർഡ് – 1) പത്തേക്കർ കുടുംബയൂണിറ്റിൽ മുണ്ടുചിറ വീട്ടിൽ എം. കെ കുഞ്ഞുപണിക്കൻ (75) നിര്യാതനായി ഭാര്യ:സരള മക്കൾ :സനീഷ്,അനീഷ് മരുമക്കൾ :രശ്മി,ശ്രുതി സംസ്ക്കാരം ഇന്ന് ( ശനി ) ഒന്നിന് വീട്ടുവളപ്പിൽ

കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി നിര്യാതനായി

കോട്ടയം: കുമാരനല്ലൂർ ദേവസ്വം മുൻ മാനേജർ സി എൻ ശങ്കരൻ നമ്പൂതിരി, (ചൂരക്കാട്ടില്ലo, കുമാരനല്ലൂർ) നിര്യാതനായി. സംസ്ക്കാരം ഉച്ചക്ക് 3.30 ന് സ്വവസതിയിൽ.

കോട്ടയം പതിനാറിൽച്ചിറ പാണാകേരിച്ചിറയിൽ ജീമോൻ (കൊച്ചുമോൻ – 45) നിര്യാതനായി

കോട്ടയം : പതിനാറിൽച്ചിറ പാണാകേരിച്ചിറയിൽ ജീമോൻ (കൊച്ചുമോൻ – 45) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (05/07/2024) വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു. മകൻ : അഖിൽ.

കുമരകം വഴിത്തറ ജോസഫിൻ്റെ ( കുഞ്ഞൗത) ഭാര്യ എലിസബത്ത് (80) നിര്യാതയായി.

  കുമരകം: വഴിത്തറ ജോസഫിൻ്റെ ( കുഞ്ഞൗത) ഭാര്യ എലിസബത്ത് (80) നിര്യാതയായി. പരേത മാവേലിക്കര വെട്ടിമുട്ടിൽ കുടുംബാംഗമാണ്. മക്കൾ: എബി ജോസഫ്, സിബി, മാത്യുജോസഫ്, സാം ജോസഫ്, ജോസഫ് പി. ജോസഫ് മരുമക്കൾ: മഞ്ജു, ജിനി, ജെറീനാ. ഇന്ന് 11-30 മുതൽ ഉണ്ണി മാന്ത്ര സെൻ്റ് മാർക്ക് സ് സിഎസ്.ഐ.പള്ളയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതാണ് സംസ്ക്കാരം ഇന്ന് (വ്യാഴം) നാലിന് മങ്കുഴി സെൻ്റ് ജെയിംസ് സി എസ്.ഐ. പള്ളിയിൽ