video
play-sharp-fill

സിനിമാ,സീരിയൽ താരം സൂര്യാ പണിക്കർ നിര്യാതയായി

വൈക്കം: സീരിയൽ താരം മറവന്തുരുത്ത് മേപ്രക്കാട്ട് വള്ളിയിൽ സൂര്യാ പണിക്കർ (സൂജാത 61 ) നിര്യാതയായി. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. നിരവധി സീരിയലുകളിലും ചില ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മേപ്രക്കാട്ട് വള്ളിയിൽ രാജമ്മയുടെയും പരേതനായ വേലായുധ പണിക്കരുടെയും മകളാണ്. നൃത്തരംഗത്തു നിന്നുമാണ് സീരിയലിൽ എത്തിയത്. അനന്ത വൃത്താന്തം, ബാംബു ബോയ്സ്, കഥ ഇതുവരെ തുടങ്ങി അൻപതോളം ചലചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിത പ്രകാശ്, സൂര്യ എന്നിവർ മക്കളാണ്. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച (നാളെ) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

സംഗീത അധ്യാപിക പള്ളം ശ്രീരാഗത്തിൽ കെ എൻ സുഭദ്രാ ഭായ് നിര്യാതയായി

കോട്ടയം : പള്ളം ശ്രീരാഗത്തിൽ പി ആർ നന്ദകുമാറിൻ്റെ ഭാര്യ കെ എൻ സുഭദ്രാ ഭായ് (77) നിര്യാതയായി. കുറിച്ചി സെൻറ് എം എം ഗേൾസ് ഹൈസ്കൂളിലെ റിട്ട: സംഗീത അധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാഗേഷ് നന്ദൻ , ഹരീഷ് നന്ദൻ , ഹരിരാഗ് നന്ദൻ , ശ്രീരാഗ് നന്ദൻ മരുമക്കൾ : ശ്രീദേവി രാഗേഷ്, വിനീത ഹരീഷ്, ദീപ ഹരിരാഗ്, അശ്വതി ശ്രീരാഗ്. കൊച്ചുമക്കൾ: ഗൗരിനന്ദന ആർ, ഹിരൺമയി എച്ച്, ജാനകി എച്ച് മേനോൻ, ചിന്മയി […]

കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയംഗം അഡ്വ: സജയൻ ജേക്കബ്ബിൻ്റെ മാതാവ് പൈങ്ങന തൈപ്പറമ്പിൽ ആനി ജേക്കബ്ബ് അന്തരിച്ചു

മുണ്ടക്കയം : മുൻ പ്രഥമാഅദ്ധ്യാപികയും , പൈങ്ങന തൈപ്പറമ്പിൽ പരേതനായ ജേക്കബ്ബിൻ്റെ ഭാര്യയുമായ ആനി ജേക്കബ്ബ് (92) അന്തരിച്ചു. മൃതദ്ദേഹം 23 – 01- 2025 വ്യാഴാഴ്ച രാവിലെ 10 ന് പൈങ്ങനായിലുള്ള വസതിയിൽ കൊണ്ടുവരും. സംസ്കാരം 11-30 ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 12 ന് മുണ്ടക്കയം സി എസ് ഐ പള്ളി സെമിത്തേരിയിൽ. മക്കൾ – പരേതനായ രാജൻ ജേക്കബ്ബ്, ബീന ജേക്കബ്ബ് (ഏറ്റുമാനൂർ ) , അഡ്വ : സജയൻ ജേക്കബ്ബ് (കേരള കോൺഗ്രസ് (എം) ജില്ലാ കമ്മറ്റിയംഗം, മുൻ […]

വസ്ത്രവ്യാപാര മേഖലയിലെ അതികായകൻ ; തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യം ; പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍ നിര്യാതനായി

തൊടുപുഴ: വസ്ത്രവ്യാപാര മേഖലയിലെ അതികായകനും ആതിഥ്യമര്യാദയുടെ ആള്‍രൂപവുമായ ഔസേപ്പ് ജോണ്‍ പുളിമൂട്ടില്‍(88) ഓർമയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു അന്ത്യം. തൊടുപുഴയിലെ സാമൂഹ്യ, സാംസ്കാരിക,വിദ്യാഭ്യാസ മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു ഇദ്ദേഹം. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും സമഭാവനയില്‍ കണ്ടിരുന്ന ഇദ്ദേഹത്തിന്‍റെ ജീവിതശൈലി സ്ഥാപനത്തില്‍ എത്തുന്ന ഓരോരുത്തരെയും ആഴത്തില്‍ സ്പർശിച്ചിരുന്നു. അതാണ് പുളിമൂട്ടില്‍ സില്‍ക്സ് ഉടമ ഔസേപ്പ്ജോണിന്‍റെ വിജയരഹസ്യവും. ഉദയംപേരൂർ പരേതരായ ചാക്കോ ഔസേപ്പ്-അന്നമ്മ ദന്പതികളുടെ അഞ്ചാമത്തെ മകനായി 1937 നവംബർ 15നാണ് ജനനം. ഒരു നൂറ്റാണ്ട് മുന്പാണ് പുളിമൂട്ടില്‍ […]

അബ്ദുല്‍ സലാം കൊച്ചേപറമ്പില്‍ തെക്കേക്കര നിര്യാതനായി

ഈരാറ്റുപേട്ട: അബ്ദുല്‍ സലാം (71) കൊച്ചേപറമ്പില്‍ തെക്കേക്കര നിര്യാതനായി. കബറടക്കം നാളെ (17/1/2025) രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദിൽ. ഭാര്യ: ആയിഷ ഉമ്മ. മക്കൾ : മുജീബ്, കബീർ, ഷെമീർ, റാഫിക്ക്, ശിഹാബ്

അയ്മനം പതിമറ്റം വീട്ടിൽ പി കെ കുഞ്ഞുകൊച്ച് (കറപ്പായി) നിര്യാതനായി

അയ്മനം : പതിമറ്റം വീട്ടിൽ പി കെ കുഞ്ഞുകൊച്ച് (കറപ്പായി -77) നിര്യാതനായി. സംസ്കാരം നാളെ (15.01.2025) രാവിലെ 10.30 ന് ചെറുവാണ്ടൂർ സ്വർഗീയ വിരുന്ന് ശ്മശാനത്തിൽ. ഭാര്യ: വിലാസിനി. മക്കൾ : സുമ, സുബീഷ്, സുനിത. മരുമക്കൾ: പരേതനായ പൊന്നപ്പൻ, സാബു.

ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ നിര്യാതയായി

കോട്ടയം: ഗാന്ധിനഗർ തൊട്ടിക്കാലായിൽ തങ്കമണി നാരായണൻ (75) നിര്യാതയായി. മക്കൾ : ജയൻ( രേഖ സൗണ്ട്), പ്രകാശ്, രേഖ. മരുമകൾ : പ്രമീള, അനിത, ബാലചന്ദ്രൻ. സംസ്കാരം നാളെ (ജനുവരി 13 തിങ്കളാഴ്ച) മൂന്നുമണിക്ക് വീട്ടുവളപ്പിൽ.

കോട്ടയം സി എം എസ് കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പാറയ്ക്കൽ പ്രൊഫ. തോമസ് മാത്യു (അച്ചപ്പൻ,87) നിര്യാതനായി.

കോട്ടയം: സി എം എസ് കോളേജ് മുൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പാറയ്ക്കൽ പ്രൊഫ. തോമസ് മാത്യു (അച്ചപ്പൻ,87) നിര്യാതനായി. മൃതദേഹം തിങ്കളാഴ്ച (13/01/2025) രാവിലെ 8 ന് ചെല്ലിയൊഴുക്കം റോഡിലെ വസതിയിൽ എത്തിക്കും. 2 മണിക്ക് വീട്ടിലെ ശുശ്രുഷകൾക്ക് ശേഷം സംസ്കാരം 3 ന് കോട്ടയം ചാലുകുന്ന് സി എസ് ഐ കത്തീഡ്രലിൽ. ഭാര്യ : പരേതയായ ശാന്തമ്മ (ചില്ലക്കാട്ട്, കോട്ടയം) മക്കൾ: ഷൈനോ കോശി ( യുഎസ്) , മാത്യു തോമസ് (മിത്തു), കിരൺ കുര്യൻ തോമസ് (ജിക്കു, ദുബായ്) മരുമക്കൾ […]

അയ്മനം അറുപറയിൽ പരേതനായ എം ഐ തോമസിന്റെ ഭാര്യ ചെല്ലമ്മ തോമസ് (93) നിര്യാതയായി.

അയ്മനം :അറുപറയിൽ പരേതനായ എം ഐ തോമസിന്റെ ഭാര്യ ചെല്ലമ്മ തോമസ് (93) നിര്യാതയായി. പരേത പുത്തനങ്ങാടി അരിഞ്ഞുകല്ലുങ്കൽ കുടുംബാഗം ആണ്. മുതദേഹം ഇന്ന് (ശനി 11-01-2025) 5ന് ഭവനത്തിൽ കൊണ്ട് വരുന്നതും, സംസ്കാരം ഞായറാഴ്ച (12-01-2025) 1ന് ഭവനത്തിലെ ശുശ്രൂഷക്കു ശേഷം കല്ലുങ്കത്ര സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: വത്സമ്മ തോമസ് (റിട്ട. അഡി ജില്ലാ ഓഫീസർ ഇക്കണോമിക്സ് ആൻഡ് സ്റ്റേറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് ) തോമസ് എം റോയ് (റിട്ട. അഡി ജില്ലാ ഓഫീസർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്മെന്റ് […]

തെള്ളകം പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ നിര്യാതയായി

തെള്ളകം :പുല്ലാട്ട് മേൽപ്പുറത്ത് മേഴ്സി ദേവസ്യ (മേരി – 72) നിര്യാതയായി. പരേത വൈക്കം മാളിയേക്കൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ നാളെ ജനുവരി 11 ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ന് കാരിത്താസ് മേൽപ്പാലത്തിനു സമീപത്തെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തെള്ളകം സെന്റ് ജോസഫ് പുഷ്പഗിരി പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭർത്താവ് : പി.ടി ദേവസ്യ (എൽ.ഐ.സി). മക്കൾ: ഡോ.ജൂബി സെബാസ്റ്റ്യൻ (ജി.എച്ച്. പാലാ), ബിബിൻ സെബാസ്റ്റ്യൻ. മരുമകൻ: വിജിമോൻ വർഗീസ് പടിഞ്ഞാറേമറ്റം. കൊച്ചുമക്കൾ: വിക്ടോറിയ, വിൻസൺ, വെറോനിക.